കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ പ്രളയക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച 46 വിദ്യാലയങ്ങളില്‍ ടോയ്‌ലറ്റ് ശുചീകരണത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റിങ് യൂനിറ്റിെൻറ സ്വിച്ച് ഓണ്‍ കര്‍മം വേങ്ങേരി യു.പി സ്‌കൂളില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ സെപ്റ്റംബര്‍ മൂന്നിന് ഉച്ചക്ക് മൂന്നിന് നിര്‍വഹിക്കും. ജില്ല ഭരണകൂടം, കോഴിക്കോട് കോര്‍പറേഷന്‍, അറീന ഹൈജീന്‍ സോലൂഷ്യന്‍സ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 20,000 ലിറ്റര്‍ ശേഷിയുള്ള മൊബൈല്‍ ട്രീറ്റ്മെൻറ് യൂനിറ്റാണ് സജ്ജമാക്കിയത്. പ്രളയത്തിനുശേഷമുള്ള ജലമലിനീകരണം തടയാന്‍ ഈ പ്രവര്‍ത്തനം ഏറെ സഹായകമാണ്. ഇലക്‌ട്രോലൈസീസ് സിദ്ധാന്തം അനുസരിച്ചാണ് പദ്ധതി പ്രവര്‍ത്തനം. കുറഞ്ഞ സമയത്തിനുള്ളില്‍ സെപ്റ്റിക് മാലിന്യം ശുചീകരിക്കാമെന്നതാണ് സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.