സീറ്റൊഴിവ്

മുക്കം: എം.എ.എം.ഒ കോളജിൽ ഒന്നാം സെമസ്റ്റർ എം.എസ്സി ഫിസിക്സ്, കെമിസ്ട്രി, മൈക്രോ ബയോളജി, മാത്തമാറ്റിക്സ്, എം.കോം ഡിപ്പാർട്മ​െൻറിൽ ഒ.ഇ.സി വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ ഉടൻ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രളയക്കെടുതിക്കിരയായ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണം മുക്കം: പ്രളയത്തിൽ നാശം നേരിട്ട വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുക്കത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലുള്ള ഗുഡ്സ്, ഓട്ടോ എന്നിവയുടെ അനധികൃത പാർക്കിങ് ഒഴിവാക്കി പ്രത്യേക പാർക്കിങ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. യോഗം ജില്ല വൈസ് പ്രസിഡൻറ് സി.ജെ. ഡെന്നിസൺ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് റഫീഖ് മാളിക, പോൾസൺ, എം.കെ. സിദ്ദീഖ്, ഗണേഷ്, ബെന്നി, ഷിംജി, പി.ജെ. ജോസഫ്, സുലൈഖ മജീദ്, നജ്മ, ജിൻസി, റിയാസ് എന്നിവർ സംസാരിച്ചു . photo MKMUC 3 വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം സി.ജെ. ഡെന്നിസൺ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.