കനത്ത മഴയിൽ മതിൽ തകർന്ന്​ വീടിന്​ കേടുപാട്​

പാലേരി: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ മതിൽ തകർന്നുവീണ് തൊട്ടടുത്ത വീടിന് കേടുപറ്റി. ചങ്ങരോത്ത് രണ്ടാം വാർഡിൽപ്പെട്ട ചെറിയകുമ്പളം കുന്നുമ്മൽ നാസറി​െൻറ വൻമതിലാണ് തൊട്ടടുത്ത കൊയപ്രക്കുന്നുമ്മൽ അജ്നാസി​െൻറ വീടി​െൻറ അരികിലേക്ക് പതിച്ചത്. ചൊവ്വാഴ്ച രാത്രി 10നാണ് സംഭവം. ഉയരത്തിലുള്ള തൂൺ വാർത്താണ് മതിൽ നിർമിച്ചത്. മണ്ണിട്ട് നികത്തി രണ്ടുമാസം മുമ്പാണ് പണി നടത്തിയത്. താഴെയുള്ള വീടി​െൻറ സൺേഷഡ് പൂർണമായും തകരുകയും ചുമരിന് ചെറിയ കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് അധികൃതരും വാർഡ് അംഗവും സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.