ഭരണസമിതി ആരോപണങ്ങൾ അടിസ്ഥാനരഹിതം ^യു.ഡി.എഫ് അംഗങ്ങൾ

ഭരണസമിതി ആരോപണങ്ങൾ അടിസ്ഥാനരഹിതം -യു.ഡി.എഫ് അംഗങ്ങൾ കല്‍പറ്റ: നഗരസഭ ഭരണസമതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യു.ഡി.എഫ് അംഗങ്ങൾ. നഗരസഭ ഓഫിസിലെ സി.സി.ടി.വി കാമറകള്‍ നീക്കിയത് പൊതുജനങ്ങളിൽ ചർച്ചയായതോടെ ജാള്യത മറക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും യു.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനപ്രതിനിധികളുടെ മുറികളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പുതിയ ഓഫിസ് ബ്ലോക്കില്‍ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് നഗരസഭയില്‍ 21ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിൽ ചർച്ച നടന്നിരുന്നു. എന്നാല്‍, പുതിയ കെട്ടിടത്തിലേക്ക് പുതിയ കാമറ വാങ്ങി സ്ഥാപിക്കുകയാണ് വേണ്ടതെന്നും നിലവിലുള്ളത് മാറ്റാന്‍ പറ്റില്ലെന്ന് അഭിപ്രായമുയരുകയും ഇത് മുഴുവന്‍ കൗണ്‍സിലര്‍മാരും അംഗീകരിക്കുകയുമായിരുന്നു. എന്നാല്‍, കൗണ്‍സില്‍ തീരുമാനത്തിന് വിപരീത തീരുമാനമായിരുന്ന 28ന് ലഭിച്ച മിനുട്ട്‌സ് കോപ്പിയിലുണ്ടായിരുന്നത്. കാമറകള്‍ നീക്കംചെയ്യാനും പുതിയ ബ്ലോക്കില്‍ പുതിയവ സ്ഥാപിക്കാനും തീരുമാനിച്ചു എന്നായിരുന്നു മിനുട്ട്സിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് ചട്ടലംഘനമാണ്. യു.ഡി.എഫ് ഭരണ കാലത്ത് ഒട്ടനവധി വികസനകാര്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അഴിമതി ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ഏതന്വേഷണെത്തയും സ്വാഗതം ചെയ്യുന്നുവെന്നും യു.ഡി.എഫ് വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ പി.പി. ആലി, എ.പി. ഹമീദ്, ടി.ജെ. ഐസക്, ഉമൈബ മൊയ്തീൻകുട്ടി എന്നിവര്‍ പെങ്കടുത്തു. അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപനം; പിന്നാലെ പിൻവലിക്കലും * വലഞ്ഞത് ജനം കൽപറ്റ: അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപനവും പിന്നാലെ പിൻവലിക്കാനുള്ള തീരുമാനവും വലച്ചത് ജനങ്ങളെ. വടക്കനാട്ടും പരിസരങ്ങളിലും നാശം വിതക്കുന്ന കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പില്‍ താൽക്കാലികമായി പാര്‍പ്പിക്കുന്നതിന് ഉത്തരവായതോടെയാണ് യു.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങൾ ഹർത്താലിൽനിന്ന് പിന്മാറിയത്. വൈകീട്ട് ഹാർത്താൽ പ്രഖ്യാപനംകേട്ട് പലരും നാളത്തേക്കുള്ള യാത്രകളും മറ്റും റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച സ്കൂൾ തുറക്കാനിരിക്കെ, ജില്ലയിൽ അധ്യാപക ജോലിയിലുള്ളവരടക്കം പലരും ബുധനാഴ്ച വൈകീട്ടുതന്നെ യാത്ര തിരിക്കുകയും ചെയ്തു. രാത്രിയോടെയാണ് ഹർത്താൽ പിൻവലിച്ചതായി നേതൃത്വം അറിയിക്കുന്നത്. വ്യാഴാഴ്ച യാത്ര പുറപ്പെടാനിരുന്ന പലരും ഹർത്താൽ ഭീഷണിയിൽ ബുധനാഴ്ച വൈകീട്ടുതന്നെ പുറപ്പെടുകയും ചെയ്തിരുന്നു. സ്കൂൾ തുറക്കാനിരിക്കെ, കുട്ടികൾക്കാവശ്യമായ ബാഗും മറ്റും വാങ്ങാൻ പലരും വ്യാഴാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. ഹർത്താൽ പ്രഖ്യാപനംകേട്ട് പലരും വൈകീട്ടുതന്നെ കടകളിലെത്തി. ഹർത്താൽ വിവരം വൈകിയറിഞ്ഞവർ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു. ഹർത്താൽ പിൻവലിച്ച വാർത്ത അറിഞ്ഞതോടെയാണ് പലരും ആശ്വാസത്തിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.