സജീവൻ മൊകേരി വിരമിക്കുന്നു

നാദാപുരം: വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സജീവൻ മൊകേരി ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നു. അധ്യാപക പരിശീലകൻ, പാഠപുസ്തക കമ്മിറ്റി അംഗം, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുറ്റ്യാടി, വേളം, വളയം, കൊല്ലം ജില്ലയിലെ കുഴിമതിങ്ങാട് ഗവ. ഹൈസ്കൂളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനായിരിക്കെയാണ് പിരിയുന്നത്. 2012ൽ സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തി​െൻറ ഗാനരചന നിർവഹിച്ചത് ഇദ്ദേഹമാണ്. സർവശിക്ഷ അഭിയാ​െൻറ പ്രസിദ്ധീകരണമായ ഗുരു, ചൂട്ട് എന്നിവയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിക്കൊടുത്ത ചരിതാർഥ്യത്തിലാണ് സജീവൻ മൊകേരി വിരമിക്കുന്നത്. കത്തിക്കുത്ത് പ്രതി അറസ്റ്റിൽ വാണിമേൽ: വിലങ്ങാട് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയുണ്ടായ കത്തിക്കുത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വധശ്രമത്തിന് വളയം പൊലീസെടുത്ത കേസിലാണ് ഇരട്ടാം വീട്ടിൽ സജി ജോർജ് (27) അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തുക്കളായ ബിജോയ് മാത്യു, ജോജി തോമസ്, വിനീഷ് എന്നിവരെയാണ് വാക്കേറ്റത്തിനിടെ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോജി തോമസ് (21) കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിലും വാക്കേറ്റത്തിനുമിടയിൽ മൊബൈൽ ഫോൺ നഷ്ടമായത് സംബന്ധിച്ച പ്രശ്നങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇതിനിടെ നിസ്സാര പരിക്കേറ്റ സജി ജോർജ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായിരുന്നു. പ്രതിയെ ആശുപത്രിയിൽനിന്ന് വിട്ടയച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.