പേരാമ്പ്ര: ടൗണിലെ വെള്ളക്കെട്ട് തടയുന്നതിനുവേണ്ടി ഓവുചാലുകൾ ശുചീകരിക്കാൻ പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് അടിയന്തരനടപടികള്‍ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ വാര്‍ഡുകളിൽ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ തുടരും. എല്ലാ വാര്‍ഡുകളിലും സര്‍വകക്ഷിയോഗങ്ങളും ആരോഗ്യ-ശുചിത്വ കമ്മിറ്റികളും ജൂണ്‍ രണ്ടിനകം വിളിച്ചുചേര്‍ത്ത് അയല്‍ക്കൂട്ടം തലത്തില്‍ ശുചീകരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു. സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും ജൈവമാലിന്യങ്ങള്‍ അതത് സ്ഥാപനങ്ങള്‍ സംസ്‌കരിക്കും എന്ന് ഉറപ്പ് വരുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാമിന്‍, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷെര്‍ജ എന്നിവര്‍ രോഗപ്രതിരോധ വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരന്‍ നമ്പ്യാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ. സുനീഷ്, അജിത കൊമ്മിണിയോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.