ഗെയില്‍പദ്ധതി: നികത്തിയ തണ്ണീർത്തടം കൊതുക് വളര്‍ത്തുകേന്ദ്രമായി

എകരൂല്‍: ഗെയില്‍ വാതകപൈപ് ലൈന്‍ പദ്ധതിയുടെ വാല്‍വ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഉണ്ണികുളത്ത് സംസ്ഥാന പാതക്കരികില്‍ മണ്ണിട്ടുനികത്തിയ തണ്ണീർത്തടം കൊതുകുവളര്‍ത്തുകേന്ദ്രമായി. ഉണ്ണികുളം ഗവ. യു.പി. സ്കൂളിനടുത്ത് ഡാറ്റബാങ്കില്‍പെട്ട ഒന്നര ഏക്കര്‍ തണ്ണീർത്തടത്തിലാണ് വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നത്. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന്‍ മങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തണ്ണീർത്തടത്തില്‍ കൊതുകുകളുടെ കൂത്താടികള്‍ കണ്ടെത്തിയത്. ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിയുടെ ഭാഗമായി വാല്‍വ് സ്റ്റേഷന്‍സ്ഥാപിക്കുന്നതിന് വിലയ്ക്കെടുത്ത ഒന്നര ഏക്കര്‍ തണ്ണീർത്തടത്തിലാണ് കുഴികളില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റോയ്റോജസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌, സെക്രട്ടറി ബാലന്‍ എന്നിവര്‍ ഗെയില്‍ അധികൃതരുമായി സംസാരിച്ച് വെള്ളക്കെട്ട് അടിയന്തരമായി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.