നിപ: ആശുപത്രിയില്‍ പോവാത്ത ഡോക്ടര്‍മാരുടെ സ്വകാര്യ പരിശോധന തടയുമെന്ന്

പേരാമ്പ്ര: നിപ വൈറസ് പേടിയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ലീവെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സീനിയര്‍ ഡോക്ടര്‍മാരുടെ നടപടിക്കെതിരെ മദ്യനിരോധന സമിതി ജില്ല കമ്മിറ്റി രംഗത്ത്. നിപ വൈറസ് ബാധമൂലം കേരളവും പ്രത്യേകിച്ച് ജില്ലയും വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റേണ്ടവരും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടവരുമായ സീനിയര്‍ ഡോക്ടര്‍മാര്‍ നിപ ബാധിതരെ പ്രവേശിപ്പിച്ച വാര്‍ഡുകളില്‍ എത്തിനോക്കുകപോലും ചെയ്യാതെ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെ യോഗം അപലപിച്ചു. ഇത്തരം നടപടിയില്‍നിന്ന് ഡോക്ടര്‍മാര്‍ പിന്നോട്ടുപോയില്ലെങ്കില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ വീട്ടുമുറ്റത്ത് കുത്തിയിരിപ്പ് സമരം നടത്തുമെന്നും സെക്രട്ടറി പപ്പൻ കന്നാട്ടി അറിയിച്ചു. ജില്ല പ്രസിഡൻറ് സി. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഗംഗന്‍ തുമ്പക്കണ്ടി, വിശ്വാമിത്രന്‍ വൈദ്യര്‍, യൂനസ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.