കൊയിലാണ്ടി: നഗരസഭ പഴയ ബസ്സ്റ്റാൻഡിലെ റോഡ് പാടെ തകർന്നു. വടക്കുഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെല്ലാം ഈ വഴിയാണ് കടന്നുപോവുക. വലിയ കുഴിയും രൂപപ്പെ ട്ടിട്ടുണ്ട്. ചെറിയ വാഹനങ്ങൾ കുഴിയിൽ കുടുങ്ങി അപകടത്തിന് ഇരയാകുന്നു. മഴക്കാലത്ത് കൂടുതൽ അപകടകരമാകും ഈ കുഴികൾ. തകർച്ച കാരണം വാഹനങ്ങൾ പതുക്കെ പോകുന്നത് അങ്ങാടിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ലാൻഡ് ഫോണുകൾ താറുമാറാകുന്നു മേപ്പയൂർ: മേപ്പയൂർ ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിലെ ലാൻഡ് ഫോണുകൾ നിരന്തരം തകരാറാവുന്നതിന് പിന്നിൽ ബി.എസ്.എൻ.എലിെൻറ അനാസ്ഥ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഫോൺ മെയിൻറനൻസ് പ്രവർത്തനങ്ങൾക്ക് പുറംകരാർ കൊടുത്തതും റിട്ടയർമെൻറ് ഒഴിവുകൾ നികത്താത്ത നയവും കാരണം ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുവാൻ ബി.എസ്.എൻ.എല്ലിന് സാധിക്കുന്നില്ല. സേവനങ്ങൾ നിലച്ച ടെലിഫോൺ, ഇൻറർനെറ്റ് ഉപഭോക്താക്കൾ മുറവിളി കൂട്ടിയിട്ടും സ്ഥിരംപല്ലവി പാടി മെല്ലെപ്പോക്ക് തുടരുകയാണ് അധികൃതരെന്നാണ് ആക്ഷേപം. മേപ്പയൂർ എക്സ്ചേഞ്ചിന് കീഴിൽ 4000ത്തിലേറെ ലാൻഡ് ഫോൺ കണക്ഷനുകളുണ്ടായിരുന്നു. ഇപ്പോഴത് 2500ായിരിക്കുകയാണ്. ഉത്തരവാദിത്തമുള്ള സേവനങ്ങളുടെ അഭാവമാണ് ഇതിന് കാരണം. ഇടിമിന്നലിൽ കേടായ ടെലിഫോണുകൾ പ്രവർത്തനക്ഷമമാകണമെങ്കിൽ എക്സ്ചേഞ്ചിലെ കേടായ കാർഡുകൾ മാറ്റിയിടണം. മഴക്കാലത്ത് നിരന്തരം കേടാവുന്ന കാർഡുകൾക്ക് പകരം ലഭ്യമല്ല. കേടായ കാർഡുകൾ ബംഗളൂരുവിലയച്ച് കേടുപാട് തീർത്ത് തിരികെവരുമ്പോൾ രണ്ടാഴ്ചയെടുക്കും. റിസീവറുകൾ കേടാവുമ്പോൾ സർവിസ് ചെയ്യുന്നത് പുറംകരാർ കൊടുത്ത കമ്പനിയാണ്. അതിനാൽതന്നെ സേവനങ്ങൾക്ക് ഉത്തരവാദിത്തമില്ല. പഴകിയ റിസീവറുകൾ മാറ്റിനൽകുന്നില്ല. മാത്രമല്ല, വരിക്കാരൻ പുതിയ റിസീവർ വാങ്ങിവെച്ചാൽ ബി.എസ്.എൻ.എൽ സർവിസ് കൊടുക്കാറുമില്ല. ഉദ്യോഗസ്ഥരോട് ചോദിച്ചാൽ നയപരമായ കാരണങ്ങൾ കൊണ്ടാണ് എന്നും തങ്ങൾക്ക് പരിമിതികളുണ്ടെന്നുമാണ് മറുപടി. വിരമിക്കുന്ന ഒഴിവുകളിൽ നിയമനം നടക്കുന്നുമില്ല. വർഷങ്ങളായി ബി.എസ്.എൻ.എൽ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അധികൃതരുടെ നിരുത്തരവാദിത്തം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.