കോഴിമാർക്കറ്റിലെ വെള്ളക്കെട്ട്; രോഗഭീഷണി

പയ്യോളി: മഴ കനത്തതോടെ പയ്യോളി ബീച്ച് റോഡിലെ കോഴിക്കടകൾക്ക് മുന്നിൽ വെള്ളം കെട്ടിനിൽക്കുന്നത് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ദുരിതമാവുന്നു. ബീച്ച് റോഡിലെ ഇരുഭാഗത്തെയും ഇറച്ചികോഴി മാർക്കറ്റുകളിലാണ് മഴ ശക്തമാവുമ്പോൾ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത്. തൊട്ടടുത്ത ഓവുചാലിലൂടെ വെള്ളം ഒഴുകാത്തതാണ് കാരണം. ബീച്ച് റോഡിൽനിന്ന് വടക്കുഭാഗത്തെ മത്സ്യമാർക്കറ്റിലേക്കുള്ള എളുപ്പവഴിയാണ് ഓവുചാലിന് മുകളിലൂടെ സ്ലാബിട്ട് അടുത്തകാലത്ത് നിർമിച്ച ഫുട്പാത്ത്. ഇതിന് അടിയിലൂടെയാണ് വെള്ളം ഒഴുകിപോവേണ്ടത്. എന്നാൽ, ഓവുചാലും ഫുട്പാത്തും തികച്ചും അശാസ്ത്രീയമായാണ് നിർമിച്ചതെന്ന ആരോപണമുണ്ട്. മഴ കനത്താൽ സ്ഥിതി ഗുരുതരമാവുമെന്ന ആശങ്കയിലാണ് കോഴി കച്ചവടക്കാരും നാട്ടുകാരും. അധികൃതർ അടിയന്തര പരിഹാരം കാണണമെന്നാണ് കോഴി വ്യാപാരികൾ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.