പഞ്ചായത്തിലെ ടെലിവിഷൻ മോഷണം പോയി

നടുവണ്ണൂർ: പഞ്ചായത്ത് ഫ്രണ്ട് ഓഫിസിനു പുറത്ത് സന്ദർശകർക്കായി സ്ഥാപിച്ച ടി.വി. മോഷണം പോയി. ബുധനാഴ്ച രാവിലെ ഓഫിസ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. സന്ദർശകരുടെ ഇരിപ്പിട കേന്ദ്രത്തിലെ മേൽക്കൂരയിലെ ഷീറ്റ് ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് കരുതുന്നു. ടി.വി സ്ഥാപിച്ചിട്ട് വർഷം പൂർത്തിയാകുന്നേയുള്ളൂ. ഇതുസംബന്ധിച്ച് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അധ്യാപക ഒഴിവ് നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ സുവോളജി താൽക്കാലിക അധ്യാപക ഒഴിവിലേക്കും ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് ഒഴിവിലേക്കുമുള്ള ഇൻറർവ്യൂ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സ്കൂളിൽ നടക്കും. നടുവണ്ണൂർ: അവിടനല്ലൂർ സർക്കാർ സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ നാലിന് ഉച്ചക്ക് രണ്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.