ഹൗസിങ്​ സൊസൈറ്റി തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ ഭിന്നത

മേപ്പയൂർ: മേപ്പയൂർ കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷം. ഭരണ സമിതിയിലേക്ക് ജൂൺ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ചൊല്ലിയാണ് വിഭാഗീയത രൂക്ഷമായത്. ഇരു വിഭാഗങ്ങളിലുമായി പ്രമുഖരായ നേതാക്കളുൾെപ്പടെയാണ് നാമനിർദേശക പത്രിക നൽകിയത്. 11 അംഗ ഭരണസമിതിയിലേക്ക് 21 പേരാണ് നോമിനേഷൻ നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ല പരിധിയായി പ്രവർത്തിക്കുന്ന ഭവന നിർമാണ സഹകരണ സംഘത്തി​െൻറ ഭരണ സമിതിയിൽ വർഷങ്ങളായി തുടരുന്നവരെയും ഒന്നിലധികം സഹകരണ സംഘങ്ങളിൽ ഡയറക്ടർമാരായി പ്രവർത്തിക്കുന്നവരെയും മാറ്റി പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം നൽകണമെന്നാണ് മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗത്തി​െൻറ അഭിപ്രായം. ഡി.സി.സി സെക്രട്ടറിയും ബ്ലോക്ക് കോൺഗ്രസ്, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ ഉൾെപ്പടെയുള്ളവരാണ് ഇരുവിഭാഗങ്ങളിലായി നോമിനേഷൻ നൽകിയിരിക്കുന്നത്. മേയ് 31 വ്യാഴാഴ്ചയാണ് സൂക്ഷ്മാവലോകനം. ജൂലൈ ഒന്നിനാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. വർഷങ്ങളായി കോൺഗ്രസ് ഒറ്റക്ക് ഭരണം നടത്തുന്ന ഹൗസിങ് സൊസൈറ്റിയിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് നോമിനേഷൻ നൽകിയത് പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതി നടത്തിയ നിയമനവുമായി ബന്ധപ്പെട്ട് ഏറെക്കാലം വിവാദങ്ങൾ നിലനിന്നിരുന്നു. ജില്ല കോൺഗ്രസ് നേതൃത്വം നേരിട്ടിടപെട്ടാണ് അന്ന് പ്രശ്നങ്ങൾ പരിഹരിച്ചത്. ഖബർസ്ഥാൻ ൈകയേറിയതായി പരാതി മേപ്പയൂർ: എളമ്പിലാട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിലെ ഖബറുകൾ ഇടിച്ചുനിരത്തി മുകളിൽ കല്ല് പതിച്ച് മുറ്റമായി ഉപയോഗിക്കുകയാണെന്ന് ആക്ഷേപം. കഴിഞ്ഞ വർഷം പള്ളി നവീകരണം നടന്നപ്പോൾ ഇങ്ങനെ ചെയ്തെന്ന് ആരോപിച്ച് ഖബർസ്ഥാൻ സംരക്ഷണ സമിതി വഖഫ് ബോർഡിന് പരാതി നൽകി. ബോർഡ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. പള്ളിക്കും ഖബർസ്ഥാനും വേണ്ടി ഭൂമി വാങ്ങി നൽകിയവരുടേതുൾപ്പെടെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരായിരുന്ന നിരവധി പേരുടെ ഖബറുകളും ഇടിച്ചുനിരത്തപ്പെട്ടതായി സംരക്ഷണ സമിതി ആരോപിക്കുന്നു. ഖബർസ്ഥാൻ സംരക്ഷണ സമിതി ഭാരവാഹികൾ: താഴാട്ട് അബ്ദുല്ല (പ്രസി.), വി.വി. ഹസൻ (വൈസ് പ്രസി.) എൻ.കെ. പക്കു (സെക്ര.) സി.സി. അബ്ദുല്ല (ജോ. സെക്ര.) വി.വി. മൂസ (ഖജാ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.