സംരക്ഷണ ഭിത്തി തകര്‍ന്നു

കോടഞ്ചേരി: ചാലിപ്പുഴയില്‍ മുറമ്പാത്തിയില്‍ പനച്ചിക്കല്‍ പാലത്തിനു സമീപം നിർമിച്ച തടയണയുടെ സംരക്ഷണഭിത്തി തകര്‍ന്നു. 2015-19 കാലയളവില്‍ 94 ലക്ഷം രൂപ െചലവഴിച്ച് ഇറിഗേഷന്‍ വകുപ്പാണ് തടയണ നിർമിച്ചത്. കരിങ്കല്ലുകൊണ്ട് നിർമിച്ച സംരക്ഷണഭിത്തിക്ക് കോണ്‍ക്രീറ്റ് അടിത്തറ ഇല്ലാത്തതാണ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ തടയണയുടെ അഞ്ചു വര്‍ഷത്തെ സംരക്ഷണ ചുമതല നിർമിച്ചവര്‍ തന്നെ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. photo: bhithi22 ചാലിപ്പുഴയില്‍ മുറമ്പാത്തിയില്‍ പനച്ചിക്കല്‍ പാലത്തിനു സമീപം നിർമിച്ച തടയണയുടെ സംരക്ഷണഭിത്തി തകര്‍ന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.