കുന്ദമംഗലം ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറും വൈസ്​ പ്രസിഡൻറും രാജിവെച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചു കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ടും വൈസ് പ്രസിഡൻറ് വിനോദ് പടനിലവും രാജിവെച്ചു. പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് മുന്നണിയിലെ ധാരണപ്രകാരമാണ് മുസ്ലിംലീഗിലെ ഷമീനയും കോൺഗ്രസിലെ വിനോദും രാജിവെച്ചത്്. അടുത്ത രണ്ടരവർഷം കോൺഗ്രസിൽനിന്ന് ഒരാൾ പ്രസിഡൻറും മുസ്ലിംലീഗിന് വൈസ് പ്രസിഡൻറ് സ്ഥാനവും ലഭിക്കും. ഇൗ ഭരണസമിതി അധികാരത്തിൽ വന്നശേഷം ആദ്യം പ്രസിഡൻറായത് മുസ്ലിംലീഗിലെ ടി.കെ. സീനത്തായിരുന്നു. ഒന്നര വർഷത്തിനുശേഷം അവർ രാജിവെച്ച ഒഴിവിലാണ് ഷമീന വെള്ളക്കാട്ട് പ്രസിഡൻറായത്. പ്രസിഡൻറ് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്ത ഇവിടെ ഉടൻതന്നെ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.