​െഎ.​െഎ.എം ഗേറ്റിൽ മിനിമാസ്​റ്റ്​ ലൈറ്റായി

െഎ.െഎ.എം ഗേറ്റിൽ മിനിമാസ്റ്റ് ലൈറ്റായി കുന്ദമംഗലം: ദേശീയപാതയിൽ െഎ.െഎ.എം.കെ മെയിൻ ഗേറ്റിൽ എൽ.ഇ.ഡി മിനിമാസ്റ്റ് ലൈറ്റായി. പ്രദേശത്തെ ഇരുട്ട് മുതലെടുത്ത് സാമൂഹിക വിരുദ്ധർ താവളമാക്കിയിരുന്ന ഇവിടെ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള ഒന്നരലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പി.ടി.എ. റഹീം എം.എൽ.എ സ്വിച്ച്ഒാൺ കർമം നിർവഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെംബർമാരായ ഷമീന വെള്ളക്കാട്ട്, വിനോദ് പടനിലം, പി. പവിത്രൻ, എം.വി. ബൈജു, പടാളിയിൽ ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി മുസ്തഫ, ബഷീർ കുന്ദമംഗലം എന്നിവർ സംബന്ധിച്ചു. padam; kgm1 കുന്ദമംഗലം െഎ.െഎ.എം ഗേറ്റിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റി​െൻറ സ്വിച്ച്ഒാൺ കർമം പി.ടി.എ. റഹീം എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.