നിപ: ഉന്നതതല അവലോകന യോഗം ചേർന്നു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ വൈറസ് ബാധിച്ച് രോഗികൾ മരിച്ച സാഹചര്യത്തിൽ ഉന്നതതല അവലോകന യോഗം ചേർന്നു. രോഗികളുടെയും മരിച്ചവരുടെയും സമ്പർക്കപട്ടിക ശക്തമാക്കാനും വൈറസ് ബാധയുടെ രണ്ടാംഘട്ടം ഉണ്ടാവുകയാണെങ്കിൽ മുൻകരുതൽ നടപടി സ്വീകരിക്കാനും യോഗം നിർദേശിച്ചു. ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ്, മലപ്പുറം ജില്ല കലക്ടർ അമിത് മീണ, സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീഗം, കോഴിക്കോട് ഡി.എം.ഒ ഡോ. വി. ജയശ്രീ, മലപ്പുറം ഡി.എം.ഒ ഡോ. കെ. സക്കീന, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജിത്, ടാസ്ക് ഫോഴ്സ് അംഗങ്ങൾ, വിദഗ്ധ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഡയറക്ടറും ജില്ല ഭരണകൂടം നടത്തിയ പ്രവർത്തനങ്ങൾ ജില്ല കലക്ടറും വിശദീകരിച്ചു. നിപ വൈറസ് ബാധക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെ യോഗത്തിൽ സംസാരിച്ചവർ പ്രശംസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.