കോഴിക്കോട്: നിപ വൈറസ് ബാധിതർക്ക് പരിചരണം നൽകുന്നതിലും മറ്റും വിദഗ്ധ പരിശീലനം നേടാൻ ഡോക്ടർമാരെ ഡൽഹിക്കയക്കാനുള്ള തീരുമാനം അവസാനനിമിഷം റദ്ദാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം അസി. പ്രഫസർമാരായ ഡോ. വിനീത് ഗ്ലാഡ്സൺ, ഡോ. കെ.കെ. അനൂപ്, പൾമനറി വിഭാഗം അസോ. പ്രഫസർ പി.ടി. ആനന്ദൻ, അനസ്തേഷ്യ വിഭാഗം അസി. പ്രഫസർ ഡോ. കെ. സുവർണ, ഡോ. കെ.പി. രാധിക എന്നിവരാണ് ഡൽഹി സഫ്ദർജങ് ആശുപത്രിയിലേക്ക് പരിശീലനത്തിന് പുറപ്പെട്ടത്. ഇതിനായി കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇവരോട് യാത്ര റദ്ദാക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കുറവുണ്ടാകുമെന്നതിനാലാണ് പരിശീലനം ഒഴിവാക്കാൻ നിർദേശിച്ചെതന്ന് ആരോഗ്യമന്ത്രി കെ.െക. ശൈലജ പ്രതികരിച്ചു. ഇവർക്ക് പിന്നീട് പരിശീലനത്തിന് അവസരം നൽകും. മാത്രമല്ല, ഡൽഹിയിൽനിന്നുള്ള വിദഗ്ധ സംഘം മെഡിക്കൽ കോളജിലെത്തി പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.