മെഡിക്കൽ കോളജിന് ​െകാച്ചി കപ്പൽ നിർമാണശാലയു​െട സഹായം

* 25 ലക്ഷം രൂപയാണ് നൽകിയത് കോഴിക്കോട്: നിപ വൈറസ്ബാധ നേരിടാനുള്ള ആരോഗ്യവകുപ്പി​െൻറ പ്രവർത്തനങ്ങൾക്ക് കൊച്ചി കപ്പൽ നിർമാണശാലയുടെ ധനസഹായം. കോഴിക്കോട് മെഡിക്കൽ കോളജിന് സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽനിന്ന് (സി.എസ്.ആർ) കൊച്ചിൻ ഷിപ്യാർഡ് 25 ലക്ഷം രൂപ കൈമാറി. കോഴിക്കോട് ഗവ. െഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കപ്പൽ നിർമാണശാല സി.എസ്.ആർ മേധാവി എം.ഡി. വർഗീസാണ് ഇതുസംബന്ധിച്ച രേഖ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് നൽകിയത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജില്ല കലക്ടർ യു.വി. ജോസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. സജീത് കുമാർ, കൊച്ചിൻ ഷിപ്യാർഡ് ജനറൽ മാനേജർ എൻ. നീലകണ്ഠൻ, പ്രോജക്ട് ഓഫിസർ എ.ടി. യൂസഫ്, ഡി.എം.ഒ ഡോ. വി. ജയശ്രീ എന്നിവർ സംബന്ധിച്ചു. തൊഴിൽമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് തുക അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.