നിപ: പ്രതിരോധം ശക്​തമാക്കി ആരോഗ്യ വകുപ്പ്​; മെഡി. കോളജിൽ ​െഎസൊലേഷൻ വാർഡ് ഉടൻ

കോഴിക്കോട്: നിപ വൈറസ്ബാധ നിയന്ത്രണ വിധേയമാണെങ്കിലും മുൻകരുതലായി രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനങ്ങൾക്കൊരുങ്ങി ആരോഗ്യവകുപ്പ്. തിങ്കളാഴ്ച ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു. നിപ വൈറസ് ബാധിതർക്കായി ഗവ. മെഡിക്കൽ കോളജിൽ െഎെസാലേഷൻ വാർഡ് ഉടൻ ക്രമീകരിക്കുമെന്ന് യോഗത്തിനുശേഷം മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ​െൻറിലേറ്റർ, എക്സ്റേ, ലബോറട്ടറി തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കും. മറ്റു ആശുപത്രികളിലും ഇത്തരം ക്രമീകരണം ഏർപ്പെടുത്തും. കോഴിക്കോട് ഉൾപ്പെടെ എല്ലാ മെഡിക്കൽ കോളജിലും വൈറസ് രോഗങ്ങൾക്ക് മാത്രമായി സ്ഥിരം വാർഡുള്ള കെട്ടിടം നിർമിക്കാൻ നടപടിയാരംഭിക്കും. വൈറസ് ബാധിച്ചവരുമായി ബന്ധപ്പെട്ടവർക്കും രോഗത്തെക്കുറിച്ച് ഭീതിയുള്ളവർക്കും സംശയങ്ങൾ ദുരീകരിക്കാൻ 0495 2381000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. േഡാക്ടർമാർക്കടക്കം ആശുപത്രി ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കും. ആശുപത്രിയിലേക്കാവശ്യമായ കിറ്റ്, മാസ്ക്, ഗൗൺ, ഗ്ലൗസ് തുടങ്ങിയവ എത്തിക്കും. വൈറസ്ബാധ സംബന്ധിച്ച് ജൂൺ 10 വെര നിരീക്ഷണം നടത്തും. സുരക്ഷക്കും മറ്റുമായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി. വൈറസ് ബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടവർ, ആളുകൾ കൂടുന്ന സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ബോധവത്കരണം കൂടുതൽ ഉൗർജിതപ്പെടുത്തും. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. സംശയിച്ചവരിൽ 83 ശതമാനത്തിനും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. കൂടുതൽ പ്രദേശത്തേക്കോ വീടുകളിലേക്കോ വൈറസ് പരന്നിട്ടില്ല. കോഴിക്കോട്ടും മലപ്പുറത്തും രോഗം ബാധിച്ചതി​െൻറ ഉറവിടം ഒന്നാണെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ പെങ്കടുത്ത മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, ആേരാഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, കോഴിക്കോട് കലക്ടർ യു.വി. ജോസ്, മലപ്പുറം കലക്ടർ അമിത് മീണ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീഗം, കോഴിക്കോട് ഡി.എം.ഒ ഡോ. വി. ജയശ്രീ, മലപ്പുറം ഡി.എം.ഒ കെ. സക്കീന, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിനെത്തി. inner box നിപ: ആസ്ട്രേലിയയിൽനിന്ന് മരുന്ന് ഉടനെത്തും കോഴിക്കോട്: നിപ വൈറസ് ബാധിച്ചവർക്കായി ആസ്ട്രേലിയയിൽനിന്ന് അടുത്തദിവസം വിമാനമാർഗം നെടുമ്പാശ്ശേരിയിൽ മരുന്ന് എത്തുമെന്ന് ആേരാഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു. ഹ്യൂമൺ മോണോ ക്ലോണൽ ആൻറി ബോഡി മോളിക്യൂൾ -എം. 102.4 മരുന്നാണ് എത്തിക്കുന്നത്. ഇത് രോഗികൾക്ക് നൽകാൻ ഡയറക്ടർ ജനറൽ ഒാഫ് ഡ്രഗ് കൺട്രോളി​െൻറ അനുമതി നേടിയിട്ടുണ്ട്. മറ്റു നടപടികൾ ഉടൻ പൂർത്തിയാക്കും. ആസ്ട്രേലിയയിൽ കുതിരകളിൽനിന്നാണ് ൈവറസ്ബാധ ഉണ്ടായത്. അവിടെ വൈറസ് ബാധിച്ച 14 പേർക്ക് ഇൗ മരുന്ന് നൽകി ജീവൻ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷണഘട്ടത്തിലുള്ള മരുന്നാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലേഷ്യ, ആസ്ട്രേലിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നേരത്തേ സമാന ൈവറസ്ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ബംഗ്ലാദേശിൽ കണ്ടെത്തിയ വൈറസി​െൻറ ജനിതക സ്വഭാവമുള്ളതാണ് കേരളത്തിലുള്ളത് എന്നാണ് ഇതിനകം മനസ്സിലായത്. പഴംതീനി വവ്വാലുകളിലാണ് വൈറസ് ഉണ്ടാവാൻ സാധ്യതയുള്ളത്. വവ്വാലിലുള്ള വൈറസ് ചില ഘട്ടങ്ങളിൽ മാത്രമാണ് ശക്തിപ്രാപിക്കുക. അപ്പോൾ എടുക്കുന്ന രക്തത്തിൽനിന്നും സ്രവത്തിൽനിന്നും മാത്രമേ വൈറസി​െൻറ കാര്യം വ്യക്തമാകൂ. അതിനാൽ, വൈറസുകളെ പെെട്ടന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.