ചോയിമഠം ആരോഗ്യ ഉപകേന്ദ്രം ഒരു വർഷമായി അടഞ്ഞുകിടക്കുന്നു

വേളം: പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 10 വാർഡുകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലന പ്രവർത്തനങ്ങൾക്കുവേണ്ടി സ്ഥാപിച്ച ആരോഗ്യ ഉപകേന്ദ്രം ഒരു വർഷമായി അടഞ്ഞുകിടക്കുന്നെന്ന് പരാതി. പത്തു വർഷത്തിലേറെ പ്രവർത്തിച്ച സ​െൻററിൽ ആഴ്ചയിൽ ഒരു ദിവസം വേളം പ്രൈമറി ഹെൽത്ത് സ​െൻററിൽനിന്ന് ഡോക്ടറെത്തി കുട്ടികളെയും ഗർഭിണികളെയും പരിശോധിക്കുകയും പ്രതിരോധ കുത്തിവെപ്പുകളും വാക്‌സിനുകളും നൽകുകയും ചെയ്തിരുന്നു. സ്റ്റാഫ് നഴ്സിനായിരുന്നു ചുമതല. എന്നാൽ, അവർ സ്ഥലംമാറിപ്പോയ ശേഷം പുതിയൊരാൾ ചാർജെടുത്തെങ്കിലും പിന്നീട് ലീവിൽ പോവുകയായിരുന്നു. ഇത്രയും കാലമായി അടഞ്ഞുകിടന്നിട്ടും പഞ്ചായത്ത് ബദൽമാർഗങ്ങൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ വർഷം പെരുവയലിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ചു മരിച്ചപ്പോൾ സബ് സ​െൻറർ അടഞ്ഞുകിടപ്പായിരുന്നു. നാട്ടുകാർ പഞ്ചായത്തിനും ഡി.എം.ഒക്കും പരാതി അയച്ചിട്ടും പരിഹാരമായിട്ടില്ല. നിപ വൈറസ് ബാധ പരിസരപ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ബോധവത്കരണം നടത്തിയതുമില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.