നിപ വൈറസ്​: താലൂക്ക്​ ആശുപത്രിക്ക്​ കിറ്റുകൾ നൽകി

ചേമഞ്ചേരി: നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നീഡ്സ് ഫൗണ്ടേഷൻ കേരള കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് കിറ്റുകൾ നൽകി. മാസ്ക്, ഗ്ലൗസ്, തൊപ്പി, ഹാൻഡ്വാഷ് മുതലായവ അടങ്ങിയ കിറ്റ് മുനിസിപ്പൽ കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി, നീഡ്സ് ഫൗണ്ടേഷൻ ചെയർമാൻ എം.പി. മൊയ്തീൻകോയ എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് കെ.എം. സജിൻബാബുവിന് കൈമാറി. ആർ.എം.ഒ ഡോ. കെ. അഹമ്മദ് റഹീസ്, ഡോ. അനുരാധ, ഡോ. ധന്യ, പി.ആർ.ഒ ജിഷ, വി.കെ. സൈനുദ്ദീൻ, കെ.കെ.വി. അബൂബക്കർ, കെ. ശശി എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.