വെറുതെ ഒരു ലൈഫ് ജാക്കറ്റ്​

*പൂക്കോട് തടാകത്തിലെ വിനോദസഞ്ചാരികളായ ബോട്ടുയാത്രികർക്ക് നൽകുന്നത് കാലഹരണപ്പെട്ടതും വൃത്തിഹീനവുമായ ലൈഫ് ജാക്കറ്റുകൾ വൈത്തിരി: പൂക്കോട് തടാകത്തിലെ വിനോദസഞ്ചാരികളായ ബോട്ടുയാത്രികർക്ക് നൽകുന്ന ലൈഫ് ജാക്കറ്റ് പഴകിയതും കീറിപ്പൊളിഞ്ഞതും. ആഴമേറിയ തടാകത്തിലൂടെയുള്ള ബോട്ടിൽ സഞ്ചരിക്കുന്ന വിനോദയാത്രക്കാർക്ക് സുരക്ഷക്കായി ധരിപ്പിക്കുന്ന സുരക്ഷ ജാക്കറ്റുകളാണ് കാലഹരണപ്പെട്ടതും വൃത്തിഹീനവുമായത്. വർഷങ്ങൾ പഴക്കമുള്ള ജാക്കറ്റുകളിൽനിന്നും ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. കാലങ്ങളായി യാത്രക്കാർ മാറിമാറി ഉപയോഗിക്കുന്ന ജാക്കറ്റുകൾ ശുചിത്വ ഭീഷണിയും ഉയർത്തുന്നുെണ്ടങ്കിലും ഇവമാറ്റി പുതിയത് എത്തിക്കാനുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. തടാകം കാണാനും േബാട്ട് യാത്രക്കുമായെത്തുന്ന വിനോദസഞ്ചാരികൾ പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവർ ഈ വൃത്തിരഹിതമായ ജാക്കറ്റ് ധരിക്കാൻ വിമുഖത കാട്ടുന്നുണ്ട്. കീറിപ്പറിഞ്ഞ ജാക്കറ്റുകളുടെ ബെൽറ്റ് പൊട്ടിക്കിടക്കുന്നതുമൂലം കെട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. ബോട്ടിൽനിന്ന് വെള്ളത്തിൽവീണാൽ മുങ്ങിപ്പോവാതിരിക്കാനാണ് ജാക്കറ്റ് നൽകുന്നത്. ഇപ്പോൾ പൂക്കോട് നൽകുന്ന ജാക്കറ്റുകൾ ഒരെണ്ണം പോലും സന്ദർശകരെ അപകടവേളകളിൽ ആഴത്തടാകത്തിനു മുകളിൽ സുരക്ഷിതമായി നിർത്താൻ പോന്നവയല്ല. പൊട്ടിപ്പൊളിഞ്ഞതും തകർന്നതും പഴകിയതുമായ സഞ്ചാര ബോട്ടുകളും കളിക്കോപ്പുകളുമാണ് സന്ദർശകർക്കുവേണ്ടി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഏറെ മുറവിളികൾക്കും ഒച്ചപ്പാടുകൾക്കുമൊടുവിൽ തടാകത്തിലെ 'പായൽ വാരൽ' കഴിഞ്ഞെങ്കിലും തടാകം മുഴുവനും അപകടഭീഷണി ഉയർത്തി പായൽ നിറഞ്ഞുകിടക്കുകയാണ്. തടാകത്തിലെത്തുന്നവർക്കു വേണ്ടി 500 മീറ്ററോളം അകലെ ഒരുക്കിയിട്ടുള്ള പാർക്കിങ് ഫലത്തിൽ സഞ്ചാരികൾക്കു തലവേദനയാണ്. പ്രത്യേകിച്ച് മഴപെയ്താൽ. ഒട്ടുമിക്ക വാഹനങ്ങളും ഇവിടേക്ക് പാർക്കിങ് ഫീസ് കൊടുത്തു നിർത്തിയിടാൻ മടിക്കുകയാണ്. തളിപ്പുഴ ഭാഗത്തുതന്നെ റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ് പതിവ്. വലിയ ഗതാഗതക്കുരുക്കാണ് ഇത് സൃഷ്ടിക്കുന്നത്. ലക്ഷക്കണക്കിന് രൂപയാണ് പൂക്കോട് തടാകത്തിലേക്കുള്ള സന്ദർശകരിൽനിന്നും ഡി.ടി.പി.സി ഈടാക്കുന്നത്. സഞ്ചാരികൾക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിൽ പക്ഷേ, വിനോദസഞ്ചാര വകുപ്പ് തികഞ്ഞ പരാജയവും. തടാകത്തിൽ റെസ്ക്യൂ സംവിധാനമില്ല. ഫസ്റ്റ് എയ്ഡുമില്ല. ബോട്ടുകളിൽ സുരക്ഷ കവചങ്ങളുമില്ല. ബോട്ടിൽനിന്നും യാത്രക്കാർ വെള്ളത്തിൽ കൈയിട്ടു പായലും പൂക്കളും പറിക്കുന്നത് വലിയ അപകട സാധ്യതയാണുയർത്തുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം പൊതുവെ സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്നു. അതിനനുസരിച്ച് വരുമാനവും ഉയർന്നു. എന്നാൽ, വേണ്ട സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിനോട് അധികൃതർ മുഖംതിരിക്കുന്ന സമീപനം തുടർന്നുകൊണ്ടേയിരിക്കുന്നു. THUWDL1 പൂക്കോട് തടാകത്തിൽ ഇപ്പോഴും ഉപയോഗിക്കുന്ന പഴകിയതും കീറിപ്പറിഞ്ഞതുമായ ലൈഫ് ജാക്കറ്റുകൾ THUWDL2 ബോട്ട് സവാരിക്കൊരുങ്ങുന്ന ചെറിയ കുട്ടിയെ കീറിപ്പറിഞ്ഞ ലൈഫ് ജാക്കറ്റ് ധരിപ്പിക്കുന്നു ........................ ആരോഗ്യ ഇൻഷുറൻസ്: സ്മാർട്ട് കാർഡ് വിതരണവും പുതുക്കലും കൽപറ്റ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2018-19 സാമ്പത്തിക വർഷത്തേക്ക് രജിസ്റ്റർ ചെയ്തവർക്കുള്ള സ്മാർട്ട് കാർഡ് വിതരണവും പുതുക്കലും താലൂക്കടിസ്ഥാനത്തിൽ വൈത്തിരി താലൂക്ക് -മുനിസിപ്പാലിറ്റി ഓഫിസ്, കൽപറ്റ, സുൽത്താൻ ബത്തേരി താലൂക്ക്-മുനിസിപ്പൽ ഹാൾ, ബത്തേരി, മാനന്തവാടി താലൂക്ക് -ടൗൺ ഹാൾ, മാനന്തവാടി എന്നിവിടങ്ങളിൽ േമയ് 31വരെ നടത്തും. നിലവിൽ ഉപയോഗപ്രദമായ സ്മാർട്ട് കാർഡ് ഉള്ള കുടുംബങ്ങളിലെ ഒരു അംഗം ആരോഗ്യ ഇൻഷുറൻസ് കാർഡും പുതിയ റേഷൻ കാർഡുമായി കേന്ദ്രത്തിൽ എത്തണം. രജിസ്േട്രഷൻ ഫീസ് 30. പട്ടികവർഗ കുടുംബങ്ങൾക്ക് രജിസ്േട്രഷൻ ഫീസ് ഇല്ല. അവസാന തീയതി േമയ് 31. പുതുക്കൽ കേന്ദ്രങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തുമായോ, പഞ്ചായത്തിലെ കുടുംബശ്രീയുമായോ, 9388112609, 9633980996 ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം. വിതരണത്തിനെത്തിയ കാർഡുകളിൽ അപാകതകളേറെ കൽപറ്റ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡുകൾക്ക് അപാകതകൾ ഏറെയെന്ന് പരാതി. സ്മാർട്ട് കാർഡ് പുതുക്കിയ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന സമയത്താണ് അപാകതകൾ ഏറെ കണ്ടത്തിയത്. മുമ്പുണ്ടായിരുന്ന കാർഡിനെ അപേക്ഷിച്ച് പുതിയ കാർഡിൽ കുടുംബനാഥ​െൻറ ഫോട്ടോ പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് അച്ചടിച്ചിട്ടുള്ളത്. പേെരാഴികെ വിലാസവും മറ്റു അടയാളങ്ങളൊന്നും കാർഡിൽ ഉൾപ്പെടുത്തിയിട്ടില്ല. THUWDL3 ഫോട്ടോ തിരിച്ചറിയാനാകാത്ത രീതിയിൽ അച്ചടിച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡ് .................................. സൗജന്യ അത്താഴ വിതരണം കൽപറ്റ: കൽപറ്റ ബ്ലോക്ക് പഞ്ചായത്തി​െൻറ പരിധിയിലുള്ള തരിയോട് കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ രാജീവ് യൂത്ത് ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ രോഗികൾക്ക് സൗജന്യമായി അത്താഴം നൽകുന്നതിന് തുടക്കം കുറിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എം.വി. വിജേഷ് സ്വാഗതം പറഞ്ഞു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ല ചെയർമാൻ എം.എ. ജോസഫ് പദ്ധതി വിശദീകരിച്ചു. ആശുപത്രി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഷീജ ആൻറണി, ഫാ. സണ്ണി മഠത്തിൽ, എൻ.ഡി. മാത്യു, ബെന്നി വെട്ടിക്കൽ, ടി.സി. ദേവസ്യ, കെ. ഇബ്രാഹിം ഹാജി, ജോസ്, പി.കെ. ദേവസ്യ, ജോർജ് പുലരിക്കൽ, ജയ്മോൾ, കെ.എം. കൃഷ്ണകുമാർ, പ്രകാശ്, ജോൺസൺ, എ.ജെ. ജോണി, പി. ശോഭനകുമാരി, പി.ടി. കുര്യൻ, ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.