നാടിനെ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ മരണം

*അമ്പലവയൽ-വടുവഞ്ചാൽ റോഡിൽ രണ്ടുമാസങ്ങൾക്കിടെ നടന്നത് 15ഒാളം അപകടങ്ങൾ അമ്പലവയൽ: ഒരേ പ്രായക്കാർ, സുഹൃത്തുക്കൾ, അയൽവാസികൾ. അനസി​െൻറയും സവാദി​െൻറയും മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു നാടൊന്നാകെ. ഇരുവരുടെയും വേർപാട് വിശ്വസിക്കാനാവാതെ തേങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. വ്യാഴാഴ്ച വൈകീട്ട് പതിവ് ക്രിക്കറ്റ് കളിക്കുശേഷം ടൗണിൽപോയി ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞുപോയത് ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്കായിരുന്നു. ആശുപത്രിയിൽ ഇവരുടെ ചേതനയറ്റ ശരീരം കാണാനെത്തിയ സുഹൃത്തുക്കളുടെ അലറിക്കരച്ചിൽ കൂടിനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. റമദാൻ രാവുകളിൽ പള്ളിയിലെ സ്ഥിരസാന്നിധ്യമായിരുന്ന ഈ വിദ്യാർഥികളെക്കുറിച്ച് നാട്ടുകാർക്കും പറയാനുള്ളത് നല്ലതുമാത്രം. പ്രദേശവാസികളുടെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ രണ്ടുമാസം മുമ്പാണ് അമ്പലവയൽ-വടുവഞ്ചാൽ റോഡ് നവീകരണം പൂർത്തിയാക്കിയത്. എന്നാൽ, ലെവലൈസ്ഡ് റോഡിൽ വേഗത നിയന്ത്രണങ്ങളില്ലാത്തത് അപകടങ്ങൾ വർധിപ്പിക്കുകയാണ്. അമ്പലവയൽ മുതൽ മഞ്ഞപ്പാറ വരെയുള്ള റോഡിലുള്ള വളവുകളും തിരിവുകളും അപകട ഭീഷണിയുയർത്തുന്നുണ്ട്. വേഗത്തിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും നിയന്ത്രണം വിട്ടുപോകുന്നത് പതിവാണ്. രണ്ടു മാസങ്ങൾക്കിടെ ഇവിടെ 15ഒാളം അപകടങ്ങളാണുണ്ടായത്. ദിവസങ്ങൾക്കു മുമ്പ് ജീപ്പ് നിയന്ത്രണംവിട്ട് തെന്നിമാറിയെങ്കിലും ആളപായമുണ്ടായില്ല. അപകടമേഖലകളിൽ വേഗത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.