രാഷ്​ട്ര ശിൽപികൾ പൊതുവിദ്യാലയങ്ങളുടെ സൃഷ്​ടി -മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി

കക്കട്ടിൽ: രാഷ്ട്ര ശിൽപികളായ മഹാന്മാരെല്ലാം പൊതുവിദ്യാലയങ്ങളിൽ പഠിച്ച് വളർന്നവരും, അതി​െൻറ സത്ത ഉൾക്കൊണ്ടവരുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു. യൂത്ത് കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'വിജയാരവം' 2018 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നുമ്മൽ പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അദ്ദേഹം ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അരുൺ മുയ്യോട്ട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, ബവിത് മലോൽ, വി.പി. ദുൽഖിഫിൽ, എലിയാറ അനന്തൻ, പി.പി. അശോകൻ, പി.കെ. ഷെമീർ, ടി.വി. രാഹുൽ, അജിൻ വട്ടോളി, രാഹുൽ രാജ്, സുജീഷ് പുത്തലത്ത്, മനീഷ് പിലാച്ചേരി, ഫാസിൽ വട്ടോളി, രമ്യ, വിഷ്ണു, എം.എം. മിഥുൻ, അനശ്വർ കക്കട്ടിൽ, അശ്വിൻ വിനോദ്, എം.സി. അശ്വന്ത്, ഇ. അർജുൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.