ബൈക്ക് മോഷ്​ടിച്ച്​ വാടകക്ക്​ നൽകൽ; കുട്ടിക്കള്ളന്മാർ അറസ്​റ്റിൽ

വടകര: മോഷ്ടിച്ച ബൈക്ക് വാടകക്ക് നൽകിയ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ. വടകരയിലെ പാരലൽ കോളജ് വിദ്യാർഥികളായ രണ്ടുപേരെയാണ് വടകര ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, സി.ഐ ടി. മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാവിലെ വടകര ടൗണിൽ വാഹന പരിശോധനക്കിടയിൽ കൈകാണിച്ച പൊലീസിനെ കണ്ട് ഇറങ്ങിയോടാൻ ശ്രമിച്ച 17കാരനെ പിടികൂടിയപ്പോഴാണ് വാഹനം വാടകക്ക് എടുത്തതാണെന്ന് വിവരം ലഭിച്ചത്. സഹപാഠികളിൽനിന്നും ദിവസം 200 രൂപ നൽകി വാടകക്കെടുത്ത ബൈക്കാണിതെന്ന് പിടിക്കപെട്ടയാൾ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്ടാക്കൾ പിടിയിലായത്. വടകരയിലും പരിസരപ്രദേശങ്ങളിൽനിന്നുമായി നിരവധി ബൈക്കുകൾ അടുത്തകാലത്തായി മോഷണം പോയതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ബൈക്ക് വാടകക്ക് നൽകിയ രണ്ടുപേരെയും പിന്നീട് കസ്റ്റഡിയിൽ എടുത്തു. പൊലീസ് ചോദ്യംചെയ്യലിൽ അഴിയൂരിലെ അയിഷാസിൽ കെ. അഷ്കറി​െൻറ മോഷണം പോയ ബൈക്കാണിതെന്ന് വ്യക്തമായി. കഴിഞ്ഞ ഏപ്രിൽ 28ന് രാത്രി മോഷ്ടിച്ച ഈ ബൈക്കി​െൻറ നമ്പർപ്ലേറ്റ് മാറ്റിയാണ് വാടകക്ക് നൽകിയത്. ഈ നമ്പറാകട്ടെ മറ്റൊരു കാറിേൻറതാണ്. നമ്പർപ്ലേറ്റ് മാറ്റിനൽകിയ വർക്കുഷോപ് ഉടമക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ വ്യാഴാഴ്ച ജുവൈനൽ കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.