തുറയൂരിൽ ഭരണസമിതി യോഗത്തിൽനിന്ന്​ സി.പിഎം അംഗങ്ങൾ ഇറങ്ങിപ്പോയി

പയ്യോളി: ഭരണസമിതി തീരുമാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് തുറയൂരിൽ സി.പി.എം അംഗങ്ങൾ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കുടിവെള്ള വിതരണത്തിന് അനുവദിച്ച ലക്ഷം രൂപ ലാപ്സായതായും പ്രസിഡൻറ് കൃത്യമായി ഓഫിസിൽ ഹാജരാവുന്നില്ലെന്നും ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇതുവരെ ഒന്നാം ഗഡു അനുവദിച്ചില്ലെന്നും സി.പി.എം അംഗങ്ങൾ ആരോപിച്ചു. പ്രതിഷേധയോഗം ലോക്കൽ സെക്രട്ടറി പി.ടി. ശശി ഉദ്ഘാടനം ചെയ്തു. കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. വി.ഐ. ഹംസ, ആർ. ബാലകൃഷ്ണൻ, എം.പി. മനോജ്, സുരേന്ദ്രൻ മഠത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.