വിജയികൾക്ക് അനുമോദനവും ഗൈഡൻസ് ക്ലാസും

നന്തിബസാർ: പുറക്കാട് ഹിദായത്തുസ്സിബിയാൻ സെക്കൻഡറി മദ്റസ, മസ്ജിദുറഹ്മാൻ, ഇസ്ലാമിക് ലൈബ്രറി എന്നിവയുടെ ഭരണസമിതിയായ പുറക്കാട് നൂറുൽ ഇസ്ലാം സംഘത്തി​െൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. കെ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. ആബിദ് പയ്യോളി ഗൈഡൻസ് ക്ലാസ് നടത്തി. കെ.എം. അബ്ദുള്ളക്കുട്ടി, കെ.പി. അഷ്റഫ്, സി. ഫാത്തിഹ് എന്നിവർ സംസാരിച്ചു. കെ.പി. ഷർഷാദ് സ്വാഗതവും കബീർ കുപ്പച്ചൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.