സാന്ദ്രയെ പ്ലസ് വണിന് ചേർക്കാൻ ഇനി അച്ഛനില്ല

പേരാമ്പ്ര: പ്ലസ് വണിന് ചേരാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന സാന്ദ്രക്ക് കൂട്ടിനു പോകാൻ ഇനി അച്ഛനില്ല. സാന്ദ്രയെ മാത്രമല്ല ഏഴാം ക്ലാസുകാരി സ്വാതിെയയും പ്രായമായ മാതാവ് നാരായണിെയയും ഭാര്യ സിന്ധുവിെനയും തനിച്ചാക്കിയാണ് കൂരാച്ചുണ്ട് വട്ടച്ചിറ മാടംവള്ളി മീത്തൽ രാജൻ (45) വിടവാങ്ങിയത്. മൃതദേഹം കോഴിക്കോട്ടുതന്നെ സംസ്കരിച്ചതിനാൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അവസാനമായി ഒരുനോക്ക് കാണാൻപോലും സാധിച്ചില്ല. ഉറ്റവർക്ക് ചേതനയറ്റ ആ ശരീരം കെട്ടിപ്പിടിച്ചൊന്ന് കരയാൻ സാധിച്ചിരുന്നെങ്കിൽ ഇത്രമേൽ ദുഃഖം അനുഭവിക്കേണ്ടി വരില്ലായിരുന്നു. പേക്ഷ, വിധി അതിനും അനുവദിച്ചില്ല. രാജൻ കൂലിപ്പണിയെടുത്താണ് ഈ അഞ്ചംഗ കുടുംബം പുലർത്തിയിരുന്നത്. മക്കളുടെ വിദ്യാഭ്യാസ ചെലവും പ്രായമായ അമ്മയുടെ ചികിത്സ ചെലവുമുൾപ്പെടെ ഇദ്ദേഹം പണിക്കുപോയാണ് നിർവഹിച്ചിരുന്നത്. നാലുപേരുടെ ആശ്രയമായ ഗൃഹനാഥൻ യാത്രയായതോടെ ഇനി എന്ത് എന്ന ചോദ്യം ഈ കുടുംബത്തെ തുറിച്ചു നോക്കുകയാണ്. പനിയെത്തുടർന്ന് ഇദ്ദേഹം നാലുദിവസം പേരാമ്പ്ര സഹകരണാശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് പേരാമ്പ്ര താലൂക്കാശുപത്രിയിൽ അസുഖബാധിതനായ മറ്റൊരു ബന്ധുവിനെ സന്ദർശിക്കുകയും ചെയ്തു. ഏത് ആശുപത്രിയിൽനിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.