നിപ വൈറസ്; പ്രാർഥനാനിരതരാവണം ^കാന്തപുരം

നിപ വൈറസ്; പ്രാർഥനാനിരതരാവണം -കാന്തപുരം കോഴിക്കോട്: നിപ വൈറസ് കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ കാര്യക്ഷമമായ ഇടപെടൽ നടത്തി രോഗം പടരാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനകരമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു. രോഗം ബാധിച്ചു അവിചാരിതമായി ഉറ്റവർ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സാന്ത്വനം പകരാനും പ്രാർഥനകളിലൂടെ സ്വാസ്ഥ്യം ലഭ്യമാക്കാനും വിശ്വാസികൾ പരിശ്രമിക്കണം. റമദാനിലെ ദിനരാത്രങ്ങളിൽ ഭീതിതമായ എല്ലാ രോഗങ്ങളിൽനിന്നും സമൂഹത്തെ സംരക്ഷിക്കാൻ പ്രാർഥനാനിരതരാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.