പ്രഫ. ദേബാശിഷ്​ ചാറ്റർജി വീണ്ടും ​കോഴിക്കോട്​ െഎ.​െഎ.എം തലവൻ

കോഴിക്കോട്: പ്രഫ. ദേബാശിഷ് ചാറ്റർജിയെ വീണ്ടും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറ് കോഴിക്കോടി​െൻറ (െഎ.െഎ.എം.കെ) ഡയറക്ടറായി നിയമിച്ചു. 2009 മുതൽ 2014 വരെയാണ് ഇദ്ദേഹം നേരത്തേ പദവിയിലുണ്ടായിരുന്നത്. നാലുവർഷത്തിനകമാണ് വീണ്ടും നിയമനം. ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പെൺകുട്ടികൾക്ക് 50 ശതമാനത്തിലേറെ പ്രവേശനം നൽകിയതുൾപ്പെടെ അദ്ദേഹം തലവനായിരിക്കെ െഎ.െഎ.എം.കെയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഏെറ ശ്രദ്ധനേടിയിരുന്നു. കോഴിക്കോട് വിട്ട് ലഖ്നോ െഎ.െഎ.എമ്മിൽ ഇൻറർനാഷനൽ റിലേഷൻസ് സീനിയർ പ്രഫസറും ഡീനുമായി പ്രവർത്തിച്ചു. പിന്നീട് ഡൽഹി െഎ.െഎ.എമ്മി​െൻറ ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.