കോട്ടൂർ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

photo: NV R1.jpg ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജലഹസ്തം പരിപാടിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരിച്ച കാവുന്തറ കാവുംകുളം നടുവണ്ണൂർ: പകർച്ചപ്പനിയുടെ അടിസ്ഥാനത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. പ്രഭാകരൻ എന്നിവർ നിപ വൈറസ് ബോധവത്കരണം നടത്തി. ടി.കെ. ശ്രീധരൻ, വാർഡ് അംഗങ്ങളായ എം. ബഷീർ, ഹമീദ്, ചേലേരി മമ്മുക്കുട്ടി, കെ.കെ. സുജിത്ത് എന്നിവരും യോഗത്തിൽ സംസാരിച്ചു. എം.കെ. വിലാസിനി സ്വാഗതം പറഞ്ഞു. കോട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരുടെ അടിയന്തര യോഗം നടത്തി. മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ ഗഫൂർ ജീവനക്കാർക്ക് നിർദേശം നൽകി. രോഗപ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി തിരുവോട് ഭാഗത്ത് ഫീവർ സർവേയും ആരോഗ്യ ബോധവത്കരണവും നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എൻ. പ്രഭാകര​െൻറ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ. സുരേഷ് കുമാർ, പി.കെ. ഷാജഹാൻ, കെ.എം. ഉണ്ണികൃഷ്ണൻ, ജെ.പി.എച്ച്.എൻ. സുഗന്ധി ഭായ് എന്നിവർ പങ്കാളികളായി. യൂത്ത് കോണ്‍ഗ്രസ് ജലസംരക്ഷണ വാരാഘോഷം സമാപിച്ചു കാവുംകുളം സംരക്ഷിക്കാന്‍ കുളം കാവല്‍ പദ്ധതി നടുവണ്ണൂര്‍: പായലും പുല്ലും നിറഞ്ഞ് ഉപയോഗശൂന്യമായ കാവുന്തറയിലെ കാവുംകുളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജലഹസ്തം പരിപാടിയുടെ ഭാഗമായാണ് 'ഓളം 2018'എന്ന പേരില്‍ ജലസംരക്ഷണ വാരാഘോഷം സംഘടിപ്പിച്ചത്. ഒരേക്കര്‍ വിസ്തൃതിയുള്ള കുളത്തില്‍ വലിച്ചെറിയപ്പെട്ട നൂറു കണക്കിന് പ്ലാസ്റ്റിക് കുപ്പികളും മദ്യ കുപ്പികളും നീക്കം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് രാഹുല്‍ കോതേരി, ടി.പി. ലിജു, രാമചന്ദ്രന്‍ കാവില്‍, രാഹുല്‍ കെടഞ്ഞോത്ത്, ഗോകുല്‍ കെടഞ്ഞോത്ത്, കെ.പി. സത്യന്‍, സി.പി. പ്രദീപന്‍, വിഷ്ണു സത്യനാഥന്‍, ഷഹബാസ് എന്നിവര്‍ നേതൃത്വം നല്‍കി. ശുചീകരണ പ്രവൃത്തിയുടെ സമാപന പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ് പി. സുധാകരന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്തു. എം. സത്യനാഥന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.