അമ്പലപ്പൊയിലിൽ മരാമത്ത് വകുപ്പി​െൻറ സുരക്ഷ ഒരുങ്ങുന്നു

നന്മണ്ട: നരിക്കുനി-നന്മണ്ട റോഡിലെ അപകടമേഖലയായ അമ്പലപ്പൊയിലിൽ റോഡ് സുരക്ഷയുടെ ഭാഗമായി സുരക്ഷ ഒരുക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചു. നിയോജക മണ്ഡലം എം.എൽ.എയും ഗതാഗത മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ധാരണയുണ്ടായത്. ഇതിനായി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞു. സ്കൂളി​െൻറ ഭാഗത്ത് നടപ്പാത നിർമിക്കുന്നതോടൊപ്പം സുരക്ഷ വേലികളുമുണ്ടാകും. ഇതോടെ വിദ്യാർഥികൾക്കും നാട്ടുകാർക്കും നിർഭയം സഞ്ചരിക്കാനാവും. അപകടം കുറക്കാൻ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് സ്റ്റോപ് ആൻഡ് പ്രൊസീഡ് ബോർഡ് വെച്ചിട്ടുണ്ട്. അത് നിലനിർത്തിക്കൊണ്ടാണ് പുതിയ സംവിധാനം മരാമത്ത് വകുപ്പ് കൈക്കൊള്ളുന്നത്. ബോർഡ് വെക്കുന്നതിനുമുമ്പ് ഒട്ടേറെ അപകടമരണങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. കുടുംബം അനാഥമായവരും അംഗവൈകല്യം സംഭവിച്ചവരും ജീവച്ഛവമായവരുമേറെയാണ്. നാട്ടുകാർതന്നെ ഇടപെട്ട് ഡ്രൈവർമാർക്കും യാത്രക്കാർക്കും ബോധവത്കരണം നടത്തുകയും അപകടത്തിനു കാരണമെന്ന് കണക്കാക്കിയിരുന്ന മരം മുറിച്ചുനീക്കുകയും ചെയ്തിതിരുന്നുവെങ്കിലും വാഹനങ്ങളുടെ അമിതവേഗതതന്നെയാണ് അപകട കാരണമെന്ന് മനസ്സിലാക്കിയ അധികൃതർ വേഗത നിയന്ത്രണ ബോർഡ് സ്ഥാപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.