പന്തിരിക്കര: രക്തസാമ്പിൾ ശേഖരിച്ചു

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിൽ പനി ബാധിച്ചു മൂന്നു പേർ മരിച്ച സാഹചര്യത്തിൽ പരിസരങ്ങളിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. താലൂക്കാശുപത്രിയുടെയും ചങ്ങരോത്ത് പി.എച്ച്.സിയുടേയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുകയും രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർമാരും ഞായറാഴ്ചത്തെ ക്യാമ്പിൽ പങ്കെടുത്തു. മരിച്ചവരുമായി അടുത്തിടപഴകിയ 40 ഓളം പേരുടെ രക്തസാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി മണിപ്പാലിലേക്ക് അയക്കുകയും ഇവരെ നിരീക്ഷണ വിധേയമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. മൊത്തം 128 പേരുടെ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിലുള്ള ബോധവത്കരണ, ഫോഗിങ് തുടങ്ങിയവയും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആർ.ഡി.എം.ഒ ഡോ. വി. ജയശ്രി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.