ബി.ജെ.പി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്നു ^മുല്ലപ്പള്ളി

ബി.ജെ.പി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്നു -മുല്ലപ്പള്ളി കൊയിലാണ്ടി: ബി.ജെ.പി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ തകർക്കുകയാണന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു. കർണാടകയിൽ നടന്ന സംഭവങ്ങൾ മതേതര ശക്തികൾ ഒറ്റക്കെട്ടായി നിൽക്കേണ്ട ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കെ.പി.സി.സി അംഗവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ. ശിവരാമ​െൻറ ആറാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു. രാജീവൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, വി.ടി. സുരേന്ദ്രൻ, പി. രത്നവല്ലി, സി.വി. ബാലകൃഷ്ണൻ, വി.വി. സുധാകരൻ, സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂർ, കൂമുള്ളി കരുണൻ, എൻ.വി. ബിജു, മുരളി തോറോത്ത് എന്നിവർ സംസാരിച്ചു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഉന്നതവിജയികളെ അനുമോദിച്ചു മേപ്പയൂര്‍: കാരയാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയവരെയും എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെയും തറമ്മലങ്ങാടിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ അനുമോദിച്ചു. വാര്‍ഡ് മെംബര്‍ പി.കെ. ബീന ഉദ്ഘാടനം ചെയ്തു. റിലീഫ്സെല്‍ ചെയര്‍മാന്‍ എന്‍.പി. കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സുഹൈല്‍ അരിക്കുളം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ചാരിറ്റബ്ള്‍ സൊസൈറ്റി ചെയര്‍മാന്‍ യൂസഫ് കുറ്റീക്കണ്ടി, എന്‍.കെ. അഷ്റഫ്, സി. രാമദാസ്, കെ.കെ. നാരായണന്‍, ഇ.കെ. അഹമ്മദ് മൗലവി, ടി.പി. പര്യയ്ക്കുട്ടി ഹാജി, കെ. ഷഫീഖ്, ഷുഹൈബ് പൊയിലങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.