ആരോഗ്യമേഖലയിൽ നമ്പർ വൺ; സംസ്ഥാനത്തെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട് കാര്യക്ഷമമല്ല

കോഴിക്കോട്: ലോകത്തുതന്നെ അപൂർവമായ നിപ വൈറസടക്കം ബാധിച്ച് മരണം സംഭവിക്കുേമ്പാഴും സംസ്ഥാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കാര്യക്ഷമമല്ലാത്തത് തിരിച്ചടിയാവുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിൽ ബന്ധുക്കളായ മൂന്നു പേർ മരിച്ച സംഭവത്തിൽ രക്തസാമ്പിളെടുത്ത് രോഗനിർണയം നടത്താൻ ആദ്യം മണിപ്പാൽ സ​െൻറർ ഫോർ വൈറസ് റിസർച്ചിനെയും തുടർന്ന് പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയെയുമാണ് ആശ്രയിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലടക്കം ഒരിടത്തും വൈറോളജി വിഭാഗമില്ലാത്തതും പ്രതിസന്ധിയായി. ൈമക്രോ ബയോളജി ഡിപ്പാർട്ട്മ​െൻറാണ് കോഴിക്കോട്ട് വൈറോളജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത്. വൈറോളജി ലാബ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോഴിക്കോട്ട് ചങ്ങരോത്തെ പനിമരണത്തിനു പിന്നിൽ ഏത് വൈറസാണെന്ന് പരിശോധിക്കാൻ മണിപ്പാൽ സ​െൻറർ ഫോർ വൈറസ് റിസർച്ച്, പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്ക് സാമ്പിള്‍ അയച്ച് കാത്തിരിക്കുകയായിരുന്നു ആരോഗ്യവകുപ്പ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് നിപ വൈറസാണ് മരണകാരണെമന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. പനിക്ക് കാരണമായ വൈറസിനെ നാലു മണിക്കൂറിനുള്ളില്‍ തിരിച്ചറിയാനുള്ള ആധുനിക സംവിധാനമാണ് പുണെയിലുള്ളത്. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടി‍​െൻറ പ്രാദേശിക കേന്ദ്രം ആലപ്പുഴയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത്തരം ആധുനിക സംവിധാനങ്ങൾ ഇവിടെയില്ല. ജീവനക്കാരുടെയും വിദഗ്ധ ഉപകരണങ്ങളുടെയും ക്ഷാമം കാരണം ഇവിടെ സാധാരണ പരിശോധനപോലും പലപ്പോഴും നടക്കാറില്ലെന്ന് ആക്ഷേപമുണ്ട്. പുണെയിൽനിന്ന് വന്നവരാണ് ഇവിടെ ജോലിെചയ്യുന്നതെങ്കിലും കാര്യമായ പ്രവർത്തനം നടക്കാത്തതും തിരിച്ചടിയാണ്. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ആലപ്പുഴയില്‍ തന്നെയുണ്ടെങ്കിലും ഒരേയൊരു ലാബ് ടെക്നീഷ്യന്‍ മാത്രമാണ് അവിടെയുള്ളത്. സർക്കാറി‍​െൻറ കരട് ആരോഗ്യ നയത്തിൽ വൈറോളജി പഠനങ്ങൾക്ക് സ്ഥാപനം തുടങ്ങണമെന്ന് ശിപാർശയുണ്ട്. എന്നാൽ, ഇതിനായുള്ള മാസ്റ്റർപ്ലാന്‍ തയാറാക്കിയിട്ടില്ല. കഴിഞ്ഞവർഷം പകർച്ചപ്പനി വ്യാപിച്ചപ്പോഴും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും പാലിക്കപ്പെട്ടില്ല. പുണെ മാതൃകയിൽ ആലപ്പുഴ വണ്ടാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേണെമന്ന് പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായപ്പോഴാണ് കേന്ദ്രത്തിനു മുന്നിൽ ആവശ്യമുന്നയിച്ചത്. വണ്ടാനം ടി.ടി. മെഡിക്കൽ കോളജി​െൻറ അഞ്ചേക്കർ സ്ഥലം ഇതിനായി മതിൽകെട്ടി തിരിച്ചിരുന്നു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രി െകട്ടിടത്തിൽ ഒമ്പതു മുറികൾ സ്ഥാപിച്ച് ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ചിരുന്നു. കേരളത്തിൽ പലതരം വൈറൽ പനികൾ പടരുമ്പോൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമിയോളജിയുടെ കീഴിൽ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നിലവിലുണ്ടായിരുന്ന വൈറോളജി ഫാക്കൽറ്റി നിശ്ചലമാക്കുന്നവിധം വൈറോളജി ഫണ്ട് പൂർണമായും നിർത്തലാക്കിയതും തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.