വേനലവധി ക്യാമ്പ്​

വേങ്ങേരി: സ്നേഹദീപം െറസിഡൻറ്സ് അസോസിയേഷൻ കുട്ടികൾക്കായി സംഘടിപ്പിച്ച ദ്വിദിന വേനലവധി ക്യാമ്പ് 'കളിത്തട്ട്' ഗ്രീൻ വേൾഡിൽ സമാപിച്ചു. ആട്ടവും പാട്ടും കരകൗശലവും മാജിക്കും തുടങ്ങി ഒേട്ടറെ പരിപാടികളാണ് കുട്ടികൾക്കായി ഒരുക്കിയത്. ക്യാമ്പ് ഡയറക്ടർ സി. രാധാകൃഷ്ണ​െൻറ മഞ്ഞുരുക്കൽ, ശാസ്ത്രകൗതുകം എ. സുരേഷി​െൻറ നുറുങ്ങുകൾ, പ്രസാദ് വി. ഹരിദാസി​െൻറ ആട്ടവും പാട്ടും പുല്ലാങ്കുഴലും മജീഷ്യൻ എൻ.വി. അഖിലേഷി​െൻറ മാജിക്കും നടന്നു. എസ്.എൻ കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. സുമ നാരായണൻ ഉദ്ഘാടനം ചെയ്തു. സമാപനത്തിൽ വാർഡ് കൗൺസിലർ യു. രജനി മുഖ്യാതിഥിയായിരുന്നു. ക്യാമ്പ് അംഗങ്ങൾക്ക് നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ. ജലൂഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കൃഷ്ണദാസ് തീരം അധ്യക്ഷത വഹിച്ചു. കെ. ജയരാജ് സ്വാഗതവും സെക്രട്ടറി ടി. സജി നന്ദിയും പറഞ്ഞു. മാളവിക മനോജ് ക്യാമ്പനുഭവം പങ്കുവെച്ചു. വി.ടി. സുരേന്ദ്രൻ, അനിൽകുമാർ, അശോകൻ എടാമണ്ണിൽ, മനോജ് തെക്കരിക്കോട്ടിൽ, കോമളവല്ലി, പ്രകാശൻ, കെ.ഇ. അശ്വിൻ എന്നിവർ നേതൃത്വം നൽകി. vengeri 10 vengeri 20
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.