ഫറോക്ക്: വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി വിവിധ മേഖലകളിൽ പ്രാഗല്ഭ്യം നേടിയ പ്രതിഭകളെ ആദരിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ 602ാം റാങ്ക് നേടിയ കെ. മുഹമ്മദ് ശബീർ, സന്തോഷ് ട്രോഫി കേരള ടീം അംഗം ജിയാദ് ഹസൻ, കഥാകൃത്ത് സലിം കുരിക്കളകത്ത്, എസ്.എസ്.എൽ.സിയിൽ മുഴുവൻ എ പ്ലസ് നേടിയ അമീറ നിസാർ, ദുറ മുറാദ്, അമീറ എം.വി, കെ. ദിലു ബാദ്ഷ, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ കെ. മഷ്ഹൂദ് റഹ്മാൻ, ആദിൽ ഹാദി, ആബിദ് എഫ്.എ എന്നിവരെയാണ് ആദരിച്ചത്. ജില്ല ആക്ടിങ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ പ്ലസൻറ് വ്യൂ ഓഡിറ്റോറിയത്തിൽ പി.കെ. പാറക്കടവ് അവാർഡുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം സി.വി. ദുർഗ ദേവി, സലിം കുരിക്കളകത്ത്, ജിയാദ് ഹസൻ, ദുറ മുറാദ്, അമീറ നിസാർ എന്നിവർ സംസാരിച്ചു. പി.എം. നൗഷാദ് സ്വാഗതവും എൻ.വി. ബീരാൻ കോയ നന്ദിയും പറഞ്ഞു. ഉന്നത വിജയികളെ ആദരിച്ചു രാമനാട്ടുകര: വൈദ്യരങ്ങാടി പട്ടായിപ്പാടം െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച അസോസിയേഷന് കീഴിലുള്ള വിദ്യാർഥികളെയും ദർശന ടി.വി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സെലക്ഷൻ നേടിയ നേഹ ലത്തീഫിനെയും ആദരിച്ചു. രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ നഫീസക്കുട്ടി ടീച്ചർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് സ്വാഗതവും ലത്തീഫ് കള്ളിയൻ നന്ദിയും പറഞ്ഞു. നേഹ ലത്തീഫിെൻറ നേതൃത്വത്തിൽ ഗാനവിരുന്നും നൗഷാദ് രാമനാട്ടുകരയുടെ മാജിക് ഷോയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.