അന്യായ വിലവർധനവിനെതിരെ ജനരോഷം പുകയുന്നു

കോഴിക്കോട്: ബീഫ് വിൽപനയിലെ അന്യായമായ വിലവർധനവിനെതിരെ ജനരോഷം പുകയുന്നു. മൂന്നു മാസത്തിനിടയിൽ തന്നെ 60 രൂപ വർധിപ്പിക്കുകയും റമദാനിലെ വർധിച്ച ആവശ്യകതയെ മുതലെടുത്ത് ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പ്രവണതക്കെതിരെയാണ് കോഴിക്കോട് സമൂഹ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജനങ്ങൾ മുന്നോട്ടുവന്നത്. വിഷയത്തി​െൻറ ഗൗരവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും പ്രദേശത്തെ വിവിധ റെസിഡൻറ്സ് അസോസിയേഷനുകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. കൺവീനർ വി.എസ്. അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ.വി. സുൽഫിക്കർ, പി.ടി. ഇമ്പിച്ചിക്കോയ, സി.ടി. ആലിക്കോയ, അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. സി.എ. സലീം സ്വാഗതവും ഐ.പി. ഉസ്മാൻ കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.