ഒപ്പുശേഖരണം

അത്തോളി: 1989ല്‍ പാസാക്കിയ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ഭേദഗതി അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ദലിത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയുടെ ഒപ്പ് ശേഖരണത്തി​െൻറ ബാലുശ്ശേരി നിയോജകമണ്ഡലം തല ഉദ്ഘാടനം ഉേള്ള്യരി ബസ് സ്റ്റാൻഡില്‍ രാധാകൃഷ്ണന്‍ ഒള്ളൂര്‍ നിർവഹിച്ചു. ദലിത് ലീഗ് ജില്ല പ്രസിഡൻറ് വി.എം. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ്, പോക്കര്‍ കുട്ടി, റഹീം എടത്തില്‍, എ.എം. സരിത എന്നിവര്‍ സംസാരിച്ചു. സനീഷ്, ബിജു, ബബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.