പൂനൂർപുഴയിലേക്ക്​ മാലിന്യം വലിച്ചെറിയുന്നതിന്​ അവസാനമില്ല; കുടിവെള്ളം മലിനമാകുന്നു

കക്കോടി: പൂനൂർ പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. ആയിരക്കണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സായ പുഴയിലേക്ക് കക്കോടി പഞ്ചായത്ത് ഒാഫിസിനു സമീപത്തെ പാലത്തിനു മുകളിൽനിന്ന് വാഹനങ്ങളിൽനിന്നുൾപ്പെടെ മാലിന്യം വലിച്ചെറിയുകയാണ്. അറവുമാലിന്യമുൾപ്പെടെയാണ് ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് പുഴയിലേക്ക് തള്ളുന്നത്. കക്കോടി പഞ്ചായത്തി​െൻറ പത്തോളം കുടിവെള്ള പദ്ധതി പൂനൂർ പുഴയെ ആശ്രയിച്ചാണ്. കോർപറേഷ​െൻറയും മൂനിസിപ്പാലിറ്റിയുടെയും പല പഞ്ചായത്തുകളുടെയും കുടിവെള്ള പദ്ധതിക്ക് ആശ്രയിക്കുന്ന പൂനൂർ പുഴയാണ് മാലിന്യംകൊണ്ട് മലിനമാകുന്നത്. വിവിധ ഭാഗങ്ങളിൽ സംരക്ഷണ സമിതി പ്രവർത്തകർ പുഴസംരക്ഷിക്കാൻ പാടുപെടുേമ്പാഴാണ് സാമൂഹികേദ്രാഹികളുടെ നടപടി. രാത്രിയിലും പുലർച്ചയുമാണ് മാലിന്യം ഏറെയും തള്ളുന്നത്. പുഴസംരക്ഷണ സമിതി പ്രവർത്തകർ പുഴയിൽനിന്ന് മാസങ്ങൾക്ക് മുമ്പ് കരയിലേക്ക് മാറ്റിയിട്ട കുപ്പികളും ചെരിപ്പുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പഞ്ചായത്ത് ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഉടൻ നീക്കംചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതല്ലാതെ നടപടിയില്ല. മഴപെയ്തുതുടങ്ങിയതോടെ അവ വീണ്ടും പുഴയിലേക്ക് ഒലിച്ചെത്തുന്ന അവസ്ഥയാണ്. ചെറുകുളം പൂനൂർ പുഴസംരക്ഷണ സമിതിയുടെ നൂറോളം പ്രവർത്തകരുടെ അധ്വാനമാണ് അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയിൽ വെറുതെയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.