കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന 23ാമത് ഇ.സി. ഭരതൻ സബ്ജൂനിയർ ഫുട്ബാൾ ടൂർണമെൻറിൽ എച്ച്.എം.സി.എ കോഴിക്കോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വി.പി. സത്യൻ സോക്കർ സ്കൂൾ എ ടീമിനെ പരാജയപ്പെടുത്തി സെമിയിലെത്തി. വിജയികൾക്കുവേണ്ടി അത്തൂഫ്, ഹൻസാൽ എന്നിവർ ഒാരോ ഗോൾവീതം നേടി. രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വി.പി. സത്യൻ സോക്കർ സ്കൂൾ ബി ടീം ൈട്രബ്രേക്കറിൽ 3-0ന് ഒാറഞ്ച് ഫുട്ബാൾ അക്കാദമിയെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. മത്സരം മുഴുവൻ സമയം പിന്നിട്ടപ്പോൾ ഇരു ടീമുകളും 2-2 തുല്യത പാലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.