ബ്രദേഴ്സ് വോളിബാൾ കോച്ചിങ്​ ക്യാമ്പ് സമാപിച്ചു

വാണിമേൽ: 40 ദിവസം നീണ്ട ബ്രദേഴ്സ് വാണിമേലി​െൻറ വോളിബാൾ പരിശീലന ക്യാമ്പ് സമാപിച്ചു. കൊപ്രക്കളം ബ്രദേഴ്സ് ഗ്രൗണ്ട്, വാണിമേൽ ക്രസൻറ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്. ക്യാമ്പിന് ഫൻസീർ നേതൃത്വം നൽകി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി അമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ ക്രസൻറ് ഹൈസ്കൂൾ പി.ഇ.ടി പി.പി. അമ്മദ്, ബ്രദേഴ്‌സ് ക്ലബ് പ്രസിഡൻറ് ബഷീർ എം.പി, എം.കെ. മുഹമ്മദലി, എം.കെ. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള ഉപഹാരം ബ്രദേഴ്സ് ക്ലബ് സെക്രട്ടറി അബ്ദുല്ല, എം.കെ. റിയാസ്, അമ്മദ്, സി.വി.കെ. അലി തുടങ്ങിയവർ വിതരണം ചെയ്തു. നായനാർ-കേളുഏട്ടൻ അനുസ്മരണം നാദാപുരം: സി.പി.എം നാദാപുരം ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ നായനാർ-കേളുഏട്ടൻ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. നാദാപുരം വി.എ.കെ. പോക്കർ ഹാജി ഹാളിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി. കുമാരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.പി. ചാത്തു, പി.കെ. ബാലൻ, സി.എച്ച്. ബാലകൃഷ്ണൻ, എ. മോഹൻദാസ്, സി.എച്ച്. മോഹനൻ എന്നിവർ സംസാരിച്ചു. ടി. ബാബു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.