കാമ്പയിൻ സമാപിച്ചു

എകരൂല്‍: പട്ടിക്കാട് ജാമിഅ നൂരിയ്യ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മഹല്ല് ശാക്തീകരണത്തിന് വൈജ്ഞാനിക മുന്നേറ്റം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കാമ്പയിൻ സമാപിച്ചു. പ്രതിഭ സംഗമം, മോട്ടിവേഷൻ ക്ലാസ്, തലമുറ സംഗമം, യുവജന സംഗമം, ത്വലബ മീറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തില്‍ മമ്മൂട്ടി മുസ്‌ലിയാർ വയനാട് മുഖ്യപ്രഭാഷണം നടത്തി. മൂന്നാം ബാച്ച് വിദ്യാർഥികൾ പുറത്തിറക്കിയ അൽ മർജാൻ ഹിദായ ബുള്ളറ്റിൻ പ്രകാശനം മമ്മൂട്ടി മുസ്‌ലിയാർ ബഷീർ ഹാജി കരീറ്റിപ്പറമ്പിന് നൽകി നിർവഹിച്ചു. പന്നൂർ മുഹമ്മദ് മുസ്‌ലിയാർ, ശംസുദ്ദീൻ റഹ്‌മാനി വട്ടോളി, നിസാമുദ്ദീൻ നദ്വി, ആഷിക് അൻവരി ഒടമല, പി.സി. ഹുസൈൻ ഹാജി, സി.പി. തറുവെയ്ക്കുട്ടി, ടി.പി. മുഹമ്മദ്, എ.കെ. അഹമ്മദ്, കെ.കെ. അബ്ദുൽ ലത്തീഫ്, വി.കെ. മുഹമ്മദ് റഷീദ്, റഷീദ് ആറങ്ങാട്, ജമാൽ തുടങ്ങിയവർ സംബന്ധിച്ചു. കരിയർ ഗൈഡൻസ് ക്ലാസും അനുമോദനവും എകരൂൽ: ഇയ്യാട് മുനീറുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് ഇയ്യാട് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ മഹല്ലിലെ വിദ്യാർഥികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. മഹല്ല് പ്രസിഡൻറ് കുരിപ്പുറത്ത് മുഹമ്മദ് ഹാജി, സെക്രട്ടറി കെ.വി. മുഹമ്മദ്, അലി അക്‌ബർ ഇയ്യാട് തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു. കരിയർ ഗൈഡൻസ് ക്ലാസിന് താലിസ് നേതൃത്വം നൽകി. മാക്കൂട്ടത്തിൽ മുഹമ്മദ് അലി, ടി.പി. അബ്ദുൽ അസീസ്, ഗഫൂർ ചാലിൽ, നടത്തലക്കൽ മുഹമ്മദ്, ഹഖ് ഇയ്യാട്, ഐ.സി. അഹമ്മദ്കോയ ഹാജി, വി.പി. മനാഫ്, അസ്‌ലം ഷാഹിദ്, ഷഹബാസ് ഫെബിൻ, ഇ.സി. സിറാജ്, ആബിഷ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഫഹദ് ഇയ്യാട് സ്വാഗതവും സാബിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.