മൂടാടി ടൗണിൽ ശുചീകരണം നടത്തി

നന്തിബസാർ: പനി പടരാനുള്ള സാധ്യത നിലനിൽക്കെ കൊതുകുകളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂടാടി ടൗണിൽ ശുചീകരണയജ്‌ഞം നടത്തി. പ്ലാസ്റ്റിക് കുപ്പികളും, കവറുകളും ശേഖരിച്ചു. വാർഡ് അംഗം പി.വി. ഗംഗാധരൻ, മുരളീധരൻ, പി.എം. കുഞ്ഞിരാമൻ കുന്നുമ്മൽ, പി.വി. സോമൻ, ടി. വിത്സൺ, സി.കെ. ഷാജി, ഹനീഷ്, ഗിരിജ തിരുമംഗലത്ത്, യു.കെ. ദേവകി, മിനി, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു മേപ്പയൂർ: ദലിത് ഐക്യസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. രതീഷ് പുലപ്രക്കുന്ന് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി തുല്യത പരീക്ഷയിൽ വിജയിച്ച എം.സി. ബിജുവിന് ചലച്ചിത്ര പ്രവർത്തകൻ പി.കെ. പ്രിയേഷ് കുമാർ ഉപഹാര സമർപ്പണം നടത്തി. എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള സ്കൂൾ ബാഗ്, കുട, നോട്ട്ബുക്കുകൾ എന്നിവയടങ്ങിയ കിറ്റ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, ഗ്രാമപഞ്ചായത്തംഗം ഷർമിന കോമത്ത് എന്നിവർ വിതരണം ചെയ്തു. റെഡ്സ്റ്റാർ മേപ്പയൂർ സെക്രട്ടറി പി.എം. നിഷാന്ത്, അംബേദ്കർ യൂത്ത് മൂവ്മ​െൻറ് ജില്ല സെക്രട്ടറി അമൽദേവ് ചെമ്പനോട, ഫ്രട്ടേണിറ്റി മൂവ്മ​െൻറ് ജില്ല സെക്രട്ടറി പി.ടി. വേലായുധൻ, എ.പി. രമീഷ്ലാൽ, പി.എം. ഹരീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. അനുമോദനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു നന്തിബസാർ: തിക്കോടി കൂട്ട് റെസി. അസോസിയേഷൻ ഈ വർഷം നടപ്പാക്കുന്ന 'സുജലം' പദ്ധതിയുടെ ഭാഗമായി കുടിവെള്ള സംരക്ഷണം, കിണർ റീചാർജിങ്, മാലിന്യ നിർമാർജനം തുടങ്ങിയ സംരംഭങ്ങൾക്ക് തുടക്കമിട്ടു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് രുഗ്മാഗദൻ മാസ്റ്റർ അവാർഡുകൾ സമ്മാനിച്ചു. ടി.വി. അബ്ദുൽ ഗഫൂർ, കെ. മുഹമ്മദലി, പി.കെ. ഭാസ്കരൻ, പി. അബ്ദുല്ല, തഖ്‌വ മൊയ്തു ഹാജി, ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു. കെ. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. മണലിൽ മോഹനൻ ക്ലാസെടുത്തു. കെ.കെ. രാജൻ സ്വാഗതവും അനിത ടീച്ചർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.