സ്​റ്റുഡൻറ്​സ്​ ​െപാലീസ് ക്യാമ്പ്

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹൈസ്കൂളിലെ എസ്.പി.സി യൂനിറ്റി​െൻറ ദ്വിദിന സമ്മർ ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ പി.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. ടി.പി. സുേരഷ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ക്ലാസുകൾ രാമദാസ്, പ്രബേഷനറി ഓഫിസർ അഷ്റഫ് കാവിൽ, നഴ്സിങ് കോളജ് അസി. പ്രഫ. ടി.കെ. സലീം എന്നിവർ നയിച്ചു. ക്യാമ്പിന് സിവിൽ പൊലീസ് ഓഫിസർ സത്യൻ, എ.സി.പി ഒ. റീന കുമാരി, എം.എൻ. രവീന്ദ്രൻ, സുധീർ എന്നിവർ നേതൃത്വം നൽകി. റമദാൻ റിലീഫ് കിറ്റ് വിതരണം നടുവണ്ണൂർ: ശിഹാബ് തങ്ങൾ റിലീഫ് സെൽ കരുമ്പാപ്പൊയിൽ ശാഖ റമദാൻ റിലീഫ് കിറ്റ് വിതരണ ഉദ്ഘാടനം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു. സി.എച്ച് സ​െൻറർ ഫണ്ട് സമാഹരണ ഉദ്ഘാടനം ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഷാഹുൽ ഹമീദ് നടുവണ്ണൂർ പഞ്ചായത്ത് മുൻ വാർഡ് മെംബർ കെ. കുഞ്ഞിരായനിൽനിന്ന് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. റിലീഫ് സെൽ ചെയർമാൻ പി.പി. കാദർ സ്വാഗതം പറഞ്ഞു. നമ്പ്യാട്ടിൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അഷ്റഫ് പുതിയപ്പുറം, തച്ചോറത്ത് ഇബ്രാഹിംകുട്ടി, മണോളി ഇബ്രാഹിം, സിറാജ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു. റോഡ് ശുചീകരണം നടുവണ്ണൂർ: വെള്ളിയൂർ ചോല െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാന പാതയോരം ശുചീകരിച്ചു. റോഡിന് ഇരുവശത്തുമുള്ള കാടും മറ്റു മാലിന്യങ്ങളും നീക്കംചെയ്തു. മെംബർമാരായ വി.കെ. അജിത, ഷിജി കൊട്ടാരക്കൽ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് എ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. റഷീദ് ലുലു, സത്യൻ കൊടക്കൽകുനി, പി. വാസു, രജിലാൽ, കെ.എം. മുഹമ്മദ്, മുഹമ്മദ് മർഹബ എന്നിവർ സംസാരിച്ചു. രമേശൻ നായർ, എം. ചന്ദ്രൻ, പി. കൃഷ്ണൻ, വി.എം. രാജീവൻ, കെ.ടി. അസൻ, കെ.എ. ജലീൽ, കെ.എം. സൂപ്പി, കെ.ടി. ഫിറോസ്, കെ.എം. സിറാജ്, കെ. ഹമീദ്, സി. നസീറ, പി. ദേവി, ദാക്ഷായണി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ.എം. നസീർ സ്വാഗതവും എം. ചന്ദ്രൻ നന്ദിയും പറഞ്ഞു. അസോസിയേഷൻ പരിധിയിലെ 101 വീടുകളിലും മാലിന്യനിർമാർജന പ്രവർത്തനങ്ങൾ നടപ്പാക്കാനും തീരുമാനിച്ചു. മുസ്ലിം റിലീഫ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ നടുവണ്ണൂർ: വെങ്ങളത്തുകണ്ടി ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ നടത്തി. ജി.സി.സി കെ.എം.സി.സി നിയോജക മണ്ഡലം പ്രസിഡൻറ് ബഷീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ടി.എം. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. പി.എൻ. അൻവർ സാദത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എച്ച് സ​െൻററിലേക്കുള്ള ഫണ്ട് ഉദ്ഘാടനം എം.എം. ജലീലിൽനിന്ന് ഏറ്റുവാങ്ങി. ടി.പി. മൊയ്തീൻകോയ ഹാജി, കെ.വി. അമ്മോട്ടി, കെ.ടി.കെ. റഷീദ്, എം.കെ. പര്യയ്, സി.എം. ഉമ്മർകോയ ഹാജി, സി.പി. അയ്യൂബ്, ഇ.എം. സിറാജ്, ടി. അലി, സി.എം. റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.