'പെൻഷനുകൾക്കുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം'

കൽപറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫോറം കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സാമൂഹിക സുരക്ഷ പെൻഷനുകൾക്കുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുക, അടുത്തകാലത്ത് കൊടുത്ത അപേക്ഷകളിൽ തീരുമാനമെടുത്ത് പെൻഷൻ വിതരണം ചെയ്യുക, വയോജന നയം നടപ്പിലാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതി വിഹിതത്തി​െൻറ 10 ശതമാനം വയോജനങ്ങൾക്കായി നീക്കിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. കൃഷ്ണൻ, സംസ്ഥാന സമിതിയംഗം കെ.ആർ. ഗോപി, ജില്ല വൈസ് പ്രസിഡൻറ് വി. മൂസ ഗൂഡലായ്, സി.കെ. ജയറാം, കെ. മജീദ്, ജി.കെ. ഗിരിജ, സി.കെ. സരോജിനി, ടി.വി. രാജൻ എന്നിവർ സംസാരിച്ചു. WEDWDL11 സീനിയർ സിറ്റിസൺസ് ഫോറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യുന്നു മരതൈകള്‍ നട്ടു സുല്‍ത്താന്‍ ബത്തേരി: 'ബത്തേരിയുടെ വികസനം' എന്ന വാട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബത്തേരി ടൗണ്‍ സ്‌ക്വയറിലും പരിസരങ്ങളിലും മരതൈകള്‍ നട്ടു. അഡ്വ. മേഴ്സി ഉദ്ഘാടനം പെയ്തു. പരിപാടിക്ക് ടിജി ചെറുതോട്ടില്‍, സഫീര്‍ പഴേരി, പ്രദീപ്, ഉഷ എന്നിവര്‍ നേതൃത്വം നല്‍കി. നൂറോളം മരതൈകളാണ് നട്ടത്്. WEDWDL8 അഡ്വ. മേഴ്സി നടീല്‍ ഉദ്ഘാടനം നിർവഹിക്കുന്നു റോഡിലെ കുഴികൾ അടച്ചു റിപ്പൺ: ആനടിക്കാപ്പ് ജിംഖാന സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ റിപ്പൺ-ആനടിക്കാപ്പ് റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്തു. വാർഡ് മെംബർ പ്രബിത ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ രഘുനാഥൻ, ആൻറണി എന്നിവർ നേതൃത്വം നൽകി. WEDWDL9 ജിംഖാന ക്ലബ് പ്രവർത്തകർ റിപ്പൺ-ആനടിക്കാപ്പ് റോഡിലെ കുഴികൾ അടക്കുന്നു വിദ്യാർഥി വിരുദ്ധ നിലപാട് തിരുത്തണം- എസ്.എഫ്.ഐ ജില്ല സമ്മേളനം സുൽത്താൻ ബത്തേരി: കാലിക്കറ്റ് സർവകലാശാല അവസാന സെമസ്റ്റർ മൂല്യനിർണയ ക്യാമ്പിൽ ചില അധ്യാപകർ പങ്കെടുക്കാത്തത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് എസ്.എഫ്.ഐ ജില്ല സമ്മേളനം. ഇവരുടെ ഉത്തരവാദിത്വമില്ലായ്മ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്നും ഇത്തരം വിദ്യാർഥി വിരുദ്ധ നിലപാട് തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തി​െൻറ രണ്ടാം ദിവസം ബത്തേരി സ​െൻറ് മേരീസ് സ്കൂളിലെ ആർ.കെ. കൊച്ചനിയൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു. എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് മുഹമ്മദ് ഷാഫി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉദ്ഘാടനം ചെയ്തു. ജില്ല ജോ. സെക്രട്ടറി കെ.ജെ. കൃഷ്ണൻ രക്തസാക്ഷി പ്രമേയവും ജില്ല വൈസ് പ്രസിഡൻറ് അജ്നാസ് അഹമ്മദ് അനുശോചന പ്രമേയവും ജില്ല സെക്രട്ടറി ജോബിസൺ െജയിംസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, സ്വാഗതസംഘം ചെയർമാൻ കെ. ശശാങ്കൻ, വി.വി. ബേബി, പി.ആർ. ജയപ്രകാശ്, ബേബി വർഗീസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തി​െൻറ മൂന്നാം ദിവസമായ വ്യാഴാഴ്ച പൊതുചർച്ചക്കുള്ള മറുപടിക്ക് ശേഷം പുതിയ ജില്ല കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. WEDWDL10 എസ്.എഫ്.ഐ ജില്ല സമ്മേളനത്തിൽ പ്രസിഡൻറ് മുഹമ്മദ് ഷാഫി പതാക ഉയർത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.