പ്രധാനമന്ത്രി നിരന്തരമായി കളവു​ പറയുന്നു ^ടി. പത്മനാഭൻ

പ്രധാനമന്ത്രി നിരന്തരമായി കളവു പറയുന്നു -ടി. പത്മനാഭൻ ചേമഞ്ചേരി: രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നിരന്തരമായി കളവു പറയുന്നത് ഒട്ടും ഭൂഷണമല്ലെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തി​െൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിതാധികാരം പ്രയോഗിച്ച ഭരണാധികാരികളെല്ലാം കളവിലൂടെ അധികാരം ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചതായി ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. ഇതിനെതിരെ രാജ്യത്തെ പൗരസമൂഹം ഉണരണമെന്നും സാംസ്കാരിക നായകന്മാരുടെ നേതൃത്വത്തിൽ പ്രതിരോധനിര കെട്ടിപ്പടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. രജത ജൂബിലി ആഘോഷം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി യു. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. വിശ്വനാഥ് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് ആദരഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണൻ, ഉണ്ണി തിയ്യക്കണ്ടി, വി. വേണുഗോപാലൻ, വേണു, ലാലു കവലയിൽ, ബിജയ് എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയത്തിന് ടി. പത്മനാഭൻ നൽകിയ പുസ്തകങ്ങൾ ടി.പി. ശ്രീധരൻ ഏറ്റുവാങ്ങി. ഇ. അനിൽ കുമാർ സ്വാഗതവും സി. അജയൻ നന്ദിയും പറഞ്ഞു. നാടകം, കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.