കൊഴിഞ്ഞുപോകരുത്; പ്ലീസ്​, ഞങ്ങൾക്കൊപ്പം കയറിവരൂ...

എൻ.എസ്. നിസാർ *ഗോത്രവിദ്യാർഥികൾക്ക് പ്രചോദനമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി രവീണയും സനിതയും കൽപറ്റ: പണവും പത്രാസും അതു നൽകുന്ന സൗകര്യങ്ങളുടെ പകിട്ടുമൊന്നുമില്ല രവീണക്കും സനിതക്കും. വയനാടൻ ആദിവാസി ജനതയുടെ പതിവു പിന്നാക്കാവസ്ഥകൾക്കൊപ്പമാണ് ഇരുവരും വളർന്നുവന്നത്. കൂട്ടത്തിലുള്ളവർ കൊഴിഞ്ഞുപോവാൻ വെമ്പൽകൊള്ളുന്ന അക്ഷരമുറ്റത്ത് പേക്ഷ, ഇരുവരുടെയും സ്വപ്നങ്ങൾ ആഴത്തിൽ വേരുപിടിച്ചിരുന്നു. കഠിനാധ്വാനം ചെയ്താൽ എത്തിപ്പിടിക്കാവുന്നതേയുള്ളൂ എല്ലാ എ പ്ലസുകളുെമന്ന് തെളിയിച്ച് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഇൗ ആദിവാസി വിദ്യാർഥിനികൾ സ്വന്തമാക്കിയത് അഭിമാനാർഹമായ നേട്ടമാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇൗ മിടുക്കികൾ ഗോത്രവർഗക്കാർക്ക് കയറിയെത്താൻ കഴിയാത്ത മികവി​െൻറ കടമ്പകളൊന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ്. ഒരേ ക്ലാസിൽ ഒന്നിച്ചു പഠിച്ചാണ് ഗോത്രജനതക്ക് പ്രചോദനമേകാൻ കഴിയുന്ന നേട്ടത്തിലേക്ക് കുറുമ വിഭാഗത്തിൽനിന്നുള്ള രവീണ രാജനും കുറിച്യ വിഭാഗക്കാരിയായ എസ്. സനിതയും മാർക്ക് വാരിയത്. കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന കൽപറ്റ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. കൂലിപ്പണിക്കാരുടെ മക്കളാണ് ഇരുവരുമെന്ന സവിശേഷതയുമുണ്ട്. മുത്തങ്ങ വനമേഖലയിൽ മന്മഥമൂല രാജൻ-ജയ ദമ്പതികളുടെ മകളാണ് രവീണ. മാനന്തവാടി വാളേരിയിൽ നടുക്കൊല്ലി സുകുമാരൻ-ശാന്ത ദമ്പതികളുടെ മകളായ സനിത സംസ്ഥാന തലത്തിൽ ജൂനിയർ വിഭാഗം അെമ്പയ്ത്ത് ചാമ്പ്യനുമാണ്. അഞ്ചാം ക്ലാസിലാണ് ഇരുവരും എം.ആർ.എസിലെത്തുന്നത്. കണിയാമ്പറ്റയിൽ ഹോസ്റ്റലിൽ താമസിച്ചാണ് പഠനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടണമെന്ന പ്രിൻസിപ്പൽ മെർലിൻ േപാളി​െൻറ ഉപദേശനിർദേശങ്ങൾക്കൊത്തായിരുന്നു പഠനം. ട്യൂഷനൊന്നും പോകാതെയുള്ള ഇൗ നേട്ടത്തി​െൻറ 'ക്രെഡിറ്റ്' ഇരുവരും സമർപ്പിക്കുന്നത് സ്കൂളിലെ അധ്യാപകർക്കുതന്നെ. നൂറുശതമാനം വിജയമാണ് ഇക്കുറി കണിയാമ്പറ്റ ജി.എം.ആർ.എസിൽ. ഒമ്പതു വിഷയങ്ങളിൽ എ പ്ലസ് നേടിയ നാലുപേരും എട്ടു വിഷയങ്ങളിൽ എ പ്ലസ് നേടിയ മൂന്നുപേരും ഇക്കുറി സ്കൂളിലുണ്ട്. പഠിച്ച് ഡോക്ടറാവുകയെന്നതാണ് രവീണയുടെയും സനിതയുടെയും ആഗ്രഹം. അതിനായി പ്ലസ് വണിന് സയൻസ് ഗ്രൂപ്പെടുത്ത് കണിയാമ്പറ്റയിൽതന്നെ പഠനം തുടരാനാണ് ഇരുവരുടെയും തീരുമാനം. WDGFRI1 രവീണ രാജനും എസ്. സനിതയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.