01കേരളവിഹിതം ഉയർത്തണം

കേരളവിഹിതം ഉയർത്തണം സമഗ്രശിക്ഷാ അഭിയാൻ ഫണ്ട് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന് 413 കോടി രൂപ നൽകിയപ്പോൾ ഉത്തർപ്രദേശിന് 4,900 കോടി രൂപ നൽകി. ഒന്നാം ക്ലാസ് മുതൽ 12 വരെയുള്ള പഠനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പുതിയ പദ്ധതിയിൽ സർവശിക്ഷാ അഭിയാൻ രംഗത്തും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മാതൃകപരമായി പ്രവർത്തിക്കുന്ന കേരളത്തിന് മതിയായ ഫണ്ട് നൽകണം. ചെറിയ സംസ്ഥാനമായ ഉത്തരാഖണ്ഡിന് 1139 കോടി അനുവദിച്ചപ്പോൾ ജനസംഖ്യ ആനുപാതികമായി ലഭിക്കേണ്ട 1000 കോടിയിലധികം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്നു. രാഷ്ട്രീയ വിവേചനം വിദ്യാഭ്യാസകാര്യങ്ങളിൽ കാട്ടരുത്. സി.ബി.എസ്.ഇ സ്കൂളുകളെ നിയന്ത്രിക്കാനും ഹയർസെക്കൻഡറി റിസൽട്ട് നേരത്തേയാക്കാനും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കണം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ പരിസരത്ത് പുതിയ സി.ബി.എസ്.ഇ വിദ്യാലയങ്ങൾക്ക് അനുമതി നൽകരുത്. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിലാണെങ്കിലും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിയാലോചിച്ച് തീരുമാനങ്ങൾ ജനാധിപത്യരീതിയിലാക്കണം. ഇരുവള്ളൂർ ജയചന്ദ്രൻ ചേളന്നൂർ ഇത് ദേഹപരിശോധനയല്ല; ദേഹോപദ്രവം 'നീറ്റ് പരീക്ഷ' എഴുതാനെത്തിയ കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയ സംഭവം പ്രതിഷേധാർഹമാണ്. സി.ബി.എസ്.ഇ പോലും നിർദേശിച്ചിട്ടില്ലാത്ത വിധം കർക്കശമായാണ് ചില സ്കൂളുകളിലെ അധികൃതർ രക്ഷിതാക്കളോടും പരീക്ഷാർഥികളോടും പെരുമാറിയത്. ജീൻസി​െൻറ ബട്ടൺ വെട്ടിമാറ്റിയും കുപ്പായത്തി​െൻറ കൈ മുറിച്ചുമാറ്റിയും വികൃതവേഷത്തോടെയാണ് ചില കുട്ടികൾക്ക് പരീക്ഷാഹാളിൽ പ്രവേശിക്കാൻ സാധിച്ചത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം കർക്കശ നിലപാടുകൾ പരീക്ഷാഹാളിൽ ഭാവി തലമുറയുടെ 'പെർഫോമൻസി'നെ സാരമായി ബാധിക്കാനിടയുണ്ട്. നാളെയുടെ പൗരന്മാരെ മാനസികമായി തളർത്താനുള്ള ബോധപൂർവമായ മനഃശാസ്ത്ര യുദ്ധമാണോ പരീക്ഷകേന്ദ്രങ്ങളിൽ നടന്നത്? കോപ്പിയടി കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ദേഹപരിശോധനതന്നെ എമ്പാടും മതിയായിരുന്നല്ലോ? അതി​െൻറ മറവിലുള്ള ദേഹോപദ്രവം ഒഴിവാക്കാമായിരുന്നില്ലേ? സുബൈർ കുന്ദമംഗലം കോഴിക്കോട് മുഖ്യമന്ത്രി ശൈലി തിരുത്തണം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി, ജനങ്ങളോട് പ്രതിബദ്ധത ഉള്ളവനായിരിക്കണം; ജനങ്ങൾക്ക് പ്രാപ്യനായിരിക്കണം; ജനങ്ങളുടെ ന്യായമായ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടണം. പെരുമാറ്റം സുതാര്യമായിരിക്കണം. എന്നാൽ, നമ്മുടെ മുഖ്യമന്ത്രി ഇതിനപവാദമാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയാണ് അദ്ദേഹം. മാധ്യമപ്രവർത്തകരോട് 'കടക്കൂ പുറത്ത്' എന്ന് തികച്ചും സംസ്കാരരഹിതമായി പറയുന്നു; കൂടെനിന്ന് ഒരു ഫോേട്ടാ എടുത്തോേട്ട എന്ന് ചോദിച്ച ഒരു പാവം പയ്യനോട് ആക്രോശിക്കുന്നു; മതമേലധ്യക്ഷന്മാരെ തെറിപറയുന്നു; ഇപ്പോഴിതാ നീതിപരമായും ന്യായമായും പ്രവർത്തിച്ച മനുഷ്യാവകാശ കമീഷൻ ചെയർമാനെതിരെ കുതിരകയറുന്നു. മുഖ്യമന്ത്രി ദയവായി ഇൗ ശൈലി തിരുത്തണം. ഏലൂർ ജോണി ഉദ്യോഗമണ്ഡൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.