പരിഷത്ത് സംസ്​ഥാന സമ്മേളനം തുടങ്ങി

സുൽത്താൻ ബത്തേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 55ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. ബത്തേരി സ​െൻറ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ഐക്യരാഷ്ട്രസഭ ഡിസാസ്റ്റർ മാനേജ്മ​െൻറ് വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡൻറ് ടി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി.പി. നാരായണൻ എം.പി, മുനിസിപ്പൽ ചെയർമാൻ ടി.എൽ. സാബു, മഹാരാഷ്ട്ര അന്ധവിശ്വാസ് നിർമൂലൻ സമിതി നേതാവ് ഡോ. സുദേഷ് ഭാസ്കർ ഗെഥെറാവു, എ.ഐ.പി.എസ്.എൻ ട്രഷറർ ഡോ. എം. കൃഷ്ണസ്വാമി, തമിഴ്നാട് സയൻസ് ഫോറം പ്രസിഡൻറ് പ്രഫ. മോഹന, കെ.വി. മത്തായി, മാഗി വിൻസൻറ് എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ സി.കെ. സഹദേവൻ സ്വാഗതവും കൺവീനർ ബാലഗോപാലൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന പ്രവർത്തകരായ പ്രഫ. എം.കെ. പ്രസാദ്, ഡോ. ആർ.വി.ജി. മേനോൻ, ടി. രാധാമണി എന്നിവരെ അനുമോദിച്ചു. ശനിയാഴ്ച പൊതുചർച്ചക്ക് മറുപടി. തുടർന്ന് പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, വിജ്ഞാനോത്സവം, ഭൂപരിവർത്തനവും വിഭവവിനിയോഗവും, മാലിന്യ സംസ്കരണം, വികേന്ദ്രീകരണവും സാമ്പത്തിക നയവും, ശാസ്ത്രാവബോധം, ഐ.ടി, പരിസരം, വികസനം, ആരോഗ്യം, സംഘടന എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് സംവാദം. വിവിധ വിഷയങ്ങളിലെ ഭാവിപ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപംനൽകും. വൈകീട്ട് നടക്കുന്ന സാംസ്കാരിക സദസ്സിന് ശേഷം വിവിധ അഖിലേന്ത്യ സംഘടനകളുടെ നേതാക്കൾ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ഞായറാഴ്ചയാണ് സമാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.